തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെത്തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിനി മരിക്കുകയും അമ്മയ്ക്ക് ഗുരുതര പൊള്ളലേൽക്കുകയും ചെയ്ത സംഭവത്തിൽ സർക്കാർ വിശദീകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സർക്കാർ നയമെന്നും ഇക്കാര്യം ബാങ്കേഴ്സ് സമിതിയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. നെയ്യാറ്റിൻകര മലയിൽക്കട ചന്ദ്രന്റെ ഭാര്യ ലേഖ(40) മകൾ വൈഷ്ണവി(19) എന്നിവരാണ് ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ വൈഷ്ണവിയാണ് മരിച്ചത്. അതിഗുരുതരമായി പൊള്ളലേറ്റ ലേഖ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട് നിർമാണത്തിനായി 15 വർഷം മുമ്പ് ഇവർ കാനറ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖയിൽനിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവായി മുതലും പലിശയും ചേർത്ത് ഇതുവരെ ആറ് ലക്ഷം രൂപ തിരിച്ചടച്ചു. എന്നാൽ, നാല് ലക്ഷത്തോളം രൂപ ഇനിയും അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നു. എന്നാൽ ഇത്രയും തുക തിരിച്ചടയ്ക്കാനുള്ള സാമ്പത്തികശേഷി ഇവർക്കുണ്ടായിരുന്നില്ല. ഇതിനിടെയാണ് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. Content Highlights:neyyatinkara suicide, minister thomas issac response
from mathrubhumi.latestnews.rssfeed http://bit.ly/2E7Jf0W
via
IFTTT
No comments:
Post a Comment