ന്യൂഡല്‍ഹി: ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ന്യൂസ് നേഷനിലെ മാധ്യമ പ്രവര്‍ത്തകനെ ഉത്തരം മുട്ടിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയെ അഭിമുഖം നടത്തിതിലൂടെ പ്രസിദ്ധി നേടിയ ന്യൂസ് നേഷനിലെ ദീപക് ചൗരസ്യയെയാണ് രാഹുല്‍ ഗാന്ധി ഉത്തരം മുട്ടിച്ചത്. പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ കവിതയെഴുതാനുള്ള കഴിവിനെക്കുറിച്ചും പോക്കറ്റില്‍ പണം കരുതുന്നതിനെക്കുറിച്ചുമൊക്കെയാണ് ചോദിച്ചതെങ്കില്‍ രാഹുലിനോടുള്ള ചോദ്യങ്ങള്‍ ഒരു മാധ്യമപ്രവര്‍ത്തകന്റേത് എന്ന് തോന്നിക്കുന്ന തരത്തിലുള്ളതായിരുന്നു.
മോദിയെ ഇന്റര്‍വ്യൂ നടത്തിയതിനു രണ്ടുദിവസത്തിനിപ്പുറം അദ്ദേഹത്തിന്റെ എതിരാളിയായ രാഹുലിനെ അഭിമുഖം നടത്താനെത്തിയതായിരുന്നു ചൗരസ്യ. മോദിയുമായി അഭിമുഖം നടത്തുമ്പോഴുള്ള സൗമ്യ ഭാവം ഇല്ലാതെയാണ് രാഹുലിനോട് ചൗരസ്യ സംസാരിച്ചത്.
നോട്ടു നിരേധനം, ജി.എസ്.ടി എന്നിവ ഉയര്‍ത്തിക്കാട്ടി മോദിയെ വിമര്‍ശിക്കുന്നതിനെ കുറിച്ചായിരുന്നു ചൗരസ്യ രാഹുലിനോട് ചോദിച്ചത്. ഈ രണ്ട് സാമ്പത്തിക തീരുമാനങ്ങളും പ്രഖ്യാപിച്ചശേഷം നടന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വന്‍ വിജയം നേടിയിരുന്നു എന്നിരിക്കെ ഇവ ഉയര്‍ത്തിക്കാട്ടി മോദിയെ വിമര്‍ശിക്കുന്നതില്‍ കാര്യമുണ്ടോ എന്നായിരുന്നു ചൗരസ്യയുടെ ചോദ്യം.
ഇതിനോട് പ്രതികരിക്കവെയാണ് രാഹുല്‍ ചൗരസ്യയോട് മറുചോദ്യം ചോദിച്ചത്. 'മോഡിയുമായുള്ള സ്‌ക്രിപ്റ്റഡ് ഇന്റര്‍വ്യൂവില്‍ ഇതിനുള്ള ഉത്തരങ്ങള്‍ ഉണ്ടായിരുന്നില്ലേ' എന്നായിരുന്നു രാഹുല്‍ ചോദിച്ചത്. ' അല്ല, അതില്‍ മോഡിയുടെ കവിതയായിരുന്നു ഉണ്ടായിരുന്നത് ചോദ്യങ്ങളല്ല' എന്നായിരുന്നു ചൗരസ്യയുടെ മറുപടി. ' അതെ, അതെന്തായിരുന്നുവെന്ന് ഇന്റര്‍നെറ്റിലൂടെ എല്ലാവരും കണ്ടായിരു' എന്നു രാഹുല്‍ തിരിച്ച് മറുപടി പറയുകയും ചെയ്തിരുന്നു.
ന്യൂസ് നേഷന്‍ ചാനലിനു നല്‍കിയ പ്രധാനമന്ത്രിയുടെ അഭിമുഖം നേരത്തേ എഴുതി തയ്യാറാക്കിയതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇന്റര്‍വ്യൂവിലെ ചില ഭാഗങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകരും കോണ്‍ഗ്രസ് നേതാക്കളും ആരോപണം ഉന്നയിച്ചത്. അഭിമുഖത്തിനു ഏറെ മുമ്പുതന്നെ ചോദ്യങ്ങള്‍ മോദിയ്ക്ക് കൈമാറിയിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
from mangalam.com http://bit.ly/2Yu6tGe
via IFTTT
No comments:
Post a Comment