മലേഗാവ് സ്‌ഫോടന കേസ് പ്രതികള്‍ ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

മലേഗാവ് സ്‌ഫോടന കേസ് പ്രതികള്‍ ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

മുംബൈ: ഭോപ്പാലിലെ ബിജെപി സ്ഥാനാർഥി സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറടക്കമുള്ള മലേഗാവ് സ്ഫോടന കേസിലെ പ്രതികൾ ആഴ്ചയിലൊരിക്കലെങ്കിലും കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ്. മുംബൈ പ്രത്യേക എൻഐഎ കോടതിയുടേതാണ് നിർദേശം. ലെഫ്റ്റണന്റ് കേണൽ പ്രസാദ് പുരോഹിതും കേസിൽ പ്രതിയാണ്. കേസ് നടപടികളിൽ പ്രതികളുടെ അസാന്നിധ്യം ഉണ്ടാകുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.20-ാം തിയതിയാണ് കേസിൽ അടുത്ത വാദം. 2008 സെപ്തംബർ 29-ന് മലേഗാവിൽ നടന്ന സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടന്ന വർഷം തന്നെ പ്രജ്ഞാ സിങ് ഠാക്കൂറും ലഫ്റ്റണന്റ് കേണൽ പുരോഹിതും അറസ്റ്റിലായിരുന്നു. 2017-ൽ ഏപ്രിലിൽ പ്രജ്ഞാ സിങ്ങിന് ബോംബെ ഹൈക്കോടതി ജാമ്യം നൽകി. പുരോഹിതിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചെങ്കിലും നാല് മാസത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് അന്വേഷിച്ചിരുന്ന കേസ് 2011-ൽ എൻ ഐ എ ഏറ്റെടുക്കുകയായിരുന്നു. Content Highlights:Pragya Thakur, Other Malegaon Accused Told To Attend Court Once A Week


from mathrubhumi.latestnews.rssfeed http://bit.ly/2Qb10Rr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages