ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെ ദേശസ്നേഹിയാണെന്ന ബിജെപി സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പരാമർശം അതീവ ഗൗരവമായാണ് കാണുന്നതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. വിഷയത്തിൽ അദ്ദേഹം പാർട്ടി അച്ചടക്ക സമിതിയുടെ റിപ്പോർട്ട് തേടി. പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ തീരുമാനിക്കും. ബി.ജെ.പി സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂർ, കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ, ബി.ജെ.പി എം.പി നളിൻ കട്ടീൽ എന്നിവർ നടത്തിയ പരാമർശം ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് എതിരാണെന്നും. പ്രസ്താവനകളെ അതീവ ഗൗരവമായി കാണുമെന്നും അമിത് ഷാ ട്വീറ്റുകളിലൂടെ വ്യക്തമാക്കി. വിവാദ പരാമർശങ്ങൾ വ്യക്തിപരമാണെന്നും അവയ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേതാക്കൾ പ്രസ്താവന പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇവർ നടത്തിയ പരാമർശം മാന്യതയ്ക്ക് നിരക്കാത്തതും ബിജെപി പ്രത്യയശാസ്ത്രത്തിന് വിരുദ്ധവുമാണ്. ഈ സാഹചര്യത്തിലാണ്വിഷയം പാർട്ടി അച്ചടക്ക സമിതിക്ക് വിടാൻ തീരുമാനിച്ചതെന്നും അമിത് ഷാ പറഞ്ഞു. Content Highlights:Remarks on Godse, disciplinary committee, Amit Shah
from mathrubhumi.latestnews.rssfeed http://bit.ly/2w0VgRh
via
IFTTT
No comments:
Post a Comment