മൂന്ന് ബൂത്തുകളില്‍കൂടി റീ പോളിങ്; ഞായറാഴ്ച സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ വോട്ടെടുപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

മൂന്ന് ബൂത്തുകളില്‍കൂടി റീ പോളിങ്; ഞായറാഴ്ച സംസ്ഥാനത്ത് ഏഴ് ബൂത്തുകളില്‍ വോട്ടെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ബൂത്തുകളിൽകൂടി റീ പോളിങ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലും കാസർകോട്ടെ ഒരു ബൂത്തിലും റീ പോളിങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കള്ളവോട്ട് സ്ഥീരികരിച്ചതിനെ തുടർന്നാണിത്. കണ്ണൂർലോക്സഭാ മണ്ഡലത്തിൽപ്പെട്ട ധർമ്മടത്തെ ബൂത്ത് നമ്പർ 52,53 ലും കാസർകോട്തൃക്കരിപ്പൂരിലെ ബൂത്ത് നമ്പർ 48-ലുംആണ് റീപോളിങ്. കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ റീപോളിങ് നടത്താൻ വ്യാഴാഴാച തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും. കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്കൂളിലെ 19-ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയർസെക്കൻഡറി സ്കൂളിലെ 69, 70 ബൂത്തുകൾ, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽപ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലെ 166-ാം ബൂത്ത് എന്നിവിടങ്ങളിലാണ്റീപോളിങ് നടത്താൻ വ്യാഴാഴ്ച തീരുമാനിച്ചത്. ഇതിൽ കല്യാശ്ശേരിയിലെ മൂന്നുബൂത്തുകൾ കാസർകോട് ലോക്സഭാ മണ്ഡലത്തിലാണ്. തളിപ്പറമ്പിലെ പാമ്പുരുത്തി സ്കൂൾ കണ്ണൂർ മണ്ഡലത്തിലുമാണ്. എല്ലായിടങ്ങളിലും ഇന്ന് വൈകീട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ഞായാറാഴ്ച രാജ്യത്തൊട്ടാകെ 59 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. Content Highlights:Repolling in more three booths in kannur-kasaragod lok sabha constituency


from mathrubhumi.latestnews.rssfeed http://bit.ly/2EicIVY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages