റിയാദ് : സൗദി അറേബ്യയിൽ സർക്കാർ , സ്വകാര്യ മേഖലകളിലെ തസ്തികകളിൽ യോഗ്യരായ സൗദികൾ ലഭ്യമാണെങ്കിൽ വിദേശികളുടെ ഇഖാമ(താമസാനുമതി രേഖ ) പുതുക്കുകയോ വിസകൾ അനുവദിക്കുകയോ ചെയ്യരുതെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടതായി റിപ്പോർട്ട് .
സെക്രട്ടറി, ഓഫീസ് മാനേജർ, ഫോട്ടോ കോപ്പി ജോലിക്കാർ, വിവരങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങൾ, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ജോലികൾ എന്നീ തസ്തികകളിലും ജോലികളിലും വിദേശികളെ നിയമിക്കുന്നത് വിലക്കുന്ന രാജകൽപന നിലവിലുണ്ട്. ഇത്തരം തസ്തികകളിൽ വിദേശികൾക്കു പകരം യോഗ്യരായ സൗദികളെ നിയമിക്കണമെന്നാണ് നിർദേശം.
സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും കീഴിലെ ഓപ്പറേഷൻസ്, മെയിന്റനൻസ് കരാറുകളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങളും തസ്തികകളുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തുന്നതിന് സർക്കാർ വകുപ്പുകൾക്ക് സാധിക്കും വിധം സിവിൽ സർവീസ് മന്ത്രാലയത്തിലെ കംപ്യൂട്ടർ സംവിധാനങ്ങൾ 180 ദിവസത്തിനകം പരിഷ്‌കരിക്കുന്നതിനും നിർദേശമുണ്ട്.
വിദേശികളുടെ നിയമനം നടത്തുന്നതിനും തൊഴിൽ കരാറുകൾ പുതുക്കുന്നതിനും സമ്മതപത്രങ്ങൾ അനുവദിക്കുന്നതിനുള്ള കംപ്യൂട്ടർ സംവിധാനം 60 ദിവസത്തിനകം വികസിപ്പിക്കണമെന്നും രാജകൽപനയിൽ വ്യക്തമാക്കിയിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു .
കംപ്യൂട്ടർ സംവിധാനം നിലവിൽവന്ന് 60 ദിവസത്തിനകം സർക്കാർ വകുപ്പുകൾ ഓപ്പറേഷൻസ്, മെയിന്റനൻസ് കരാറുകളിൽ ജോലി ചെയ്യുന്ന സ്വദേശി- വിദേശികളുമായും ബന്ധപ്പെട്ട വിവരങ്ങൾ രജിസ്റ്റർ ചെയ്യൽ നിർബന്ധക്കിയിട്ടുണ്ട് .
ചെറിയാൻ കിടങ്ങന്നൂർ -
from mangalam.com http://bit.ly/2VLIAgg
via IFTTT
No comments:
Post a Comment