കോഴിക്കോട്: എസ്.എസ്.എൽ.സി. വിജയികളുടെ എണ്ണവുമായി താരതമ്യംചെയ്യുമ്പോൾ ഹയർസെക്കൻഡറി സീറ്റുകളുടെ എണ്ണത്തിൽ മലബാറിലെ സ്കൂളുകൾ ബഹുദൂരം പിന്നിൽ. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മാത്രമാണ് എസ്.എസ്.എൽ.സി. വിജയികളുടെ എണ്ണത്തേക്കാൾ കൂടുതൽ പ്ലസ്വൺ സീറ്റുകളുള്ളത്. മലബാർജില്ലകളിൽ വിജയികളുടെ എണ്ണവും പ്ലസ്വൺ സീറ്റുകളുമായുള്ള അന്തരം വളരെക്കൂടുതലാണ്. എസ്.എസ്.എൽ.സി.ക്ക് 78,335 വിദ്യാർഥികൾ ജയിച്ച മലപ്പുറം ജില്ലയിൽ 52,775 സീറ്റേ പ്ലസ് വണ്ണിനുള്ളൂ. 44,074 കുട്ടികൾ ജയിച്ച കോഴിക്കോട്ടാകട്ടെ സീറ്റുകൾ 34,522 മാത്രം. മറ്റുജില്ലകളുടെ സ്ഥിതി ഇപ്രകാരമാണ്(ജില്ല, എസ്.എസ്.എൽ.സി. വിജയികൾ, പ്ലസ്വൺ സീറ്റ് എന്ന ക്രമത്തിൽ): കണ്ണൂർ-33908, 28067, പാലക്കാട്- 39815, 28206, കാസർകോട്-18541, 14278, വയനാട്- 11306, 8656, തൃശ്ശൂർ-35997, 32611, ഇടുക്കി- 11936, 11878, കൊല്ലം- 31107, 26622, തിരുവനന്തപുരം- 34851, 31603. പത്തനംതിട്ട ജില്ലയിൽ 10780 കുട്ടികളാണ് എസ്.എസ്.എൽ.സി. വിജയിച്ചത്. അവിടെ 14931 പ്ലസ് വൺ സീറ്റുണ്ട്. എറണാകുളം- 32082, 32589, ആലപ്പുഴ- 22552, 22839, കോട്ടയം- 20141, 22136 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ സ്ഥിതി. എസ്.എസ്.എൽ.സി. കഴിഞ്ഞവർ മാത്രമല്ല കേരള സിലബസിലുള്ള ഹയർസെക്കൻഡറി പഠനത്തിന് അപേക്ഷിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ഉൾപ്പെടെ മറ്റു ധാരകളിലൂടെ പത്താംക്ലാസ് വിജയിച്ച 63,000-ത്തോളം വിദ്യാർഥികളും പ്ലസ്വൺ അപേക്ഷകരായുണ്ട്. ഓരോ ജില്ലയിലും അയ്യായിരത്തോളം വരും ഈ വിഭാഗത്തിലെ അപേക്ഷകർ. ഇവരുടെ എണ്ണംകൂടി പരിഗണിക്കുമ്പോൾ, സീറ്റുകൾ വർധിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്താകെ ഒന്നേകാൽ ലക്ഷത്തോളം അപേക്ഷകർക്ക് പ്ലസ്വൺ പ്രവേശനം ലഭിക്കില്ല. Content Highlights: Higher Education, Plus One Seats, Plus One Admissions, Higher Secondary Allotment
from mathrubhumi.latestnews.rssfeed http://bit.ly/2VuAy6H
via
IFTTT
No comments:
Post a Comment