ന്യൂഡൽഹി: അനന്ത് കുമാർ ഹെഗ്ഡെ, പ്രജ്ഞാ സിങ് ഠാക്കൂർ, നളിൻ കട്ടീൽ എന്നിവരുടെ ഗോഡ്സെ അനുകൂല പരാമർശങ്ങൾ വ്യക്തിപരമാണെന്നും ബി ജെ പിക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്നും പാർട്ടി അധ്യക്ഷൻ അമിത് ഷാ. അവർ പ്രസ്താവനകൾ പിൻവലിച്ച് മാപ്പു പറഞ്ഞിട്ടുണ്ട്. നേതാക്കളുടെ പ്രസ്താവനകളെ ബി ജെ പി ഗൗരവത്തോടെയാണ് കാണുന്നതെന്നും അവ അച്ചടക്ക കമ്മറ്റിക്ക് അയച്ചിട്ടുണ്ടെന്നും അമിത് ഷാ വാർത്താ ഏജൻസിയായ എ എൻ ഐയോടു പറഞ്ഞു. അച്ചടക്ക സമിതി മൂന്നുനേതാക്കളോടും വിശദീകരണം ആവശ്യപ്പെടും. സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ട് പത്തുദിവസത്തിനുള്ളിൽ അച്ചടക്കസമിതി പാർട്ടിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽനിന്നുള്ള കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ, ഭോപ്പാലിലെ ബി ജെ പി സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂർ, കർണാടകയിൽനിന്നുള്ള ബി ജെ പി എം പി നളിൻ കുമാർ കട്ടീൽ എന്നിവർ നടത്തിയ ഗോഡ്സെ അനുകൂല പ്രസ്താവനകൾ വലിയ വിവാദമാണ് വഴിവെച്ചത്. BJP President Amit Shah: The disciplinary committee will seek explanation from all the three leaders and will submit the report to the party within 10 days https://t.co/oQ8FyQsgSq — ANI (@ANI) May 17, 2019 ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പ്രസ്താവന നടത്തിയിരുന്നു. കമൽഹാസന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരണം ചോദിച്ചപ്പോൾ, ഗോഡ്സെ ദേശ സ്നേഹിയെന്നായിരുന്നു പ്രജ്ഞയുടെ മറുപടി. എന്നാൽ പരാമർശം വിവാദമായതോടെ പ്രജ്ഞ പരാമർശം മാറ്റിപ്പറഞ്ഞു. എഴുപത് വർഷങ്ങൾ കഴിഞ്ഞിട്ടും സാഹചര്യങ്ങൾ മാറിയിട്ടും വിഷയം ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു ഹെഗ്ഡെയുടെ ട്വീറ്റ്. ഇഷ്ടപ്പെടാത്തവരെ കൂടി കേൾക്കാനുള്ള നല്ലൊരു അവസരമാണിതെന്നും ഇത്തരം ചർച്ചകൾ നടക്കുന്നതിൽ ഗോഡ്സെ സന്തോഷവാനായിരിക്കുമെന്നും ഹെഗ്ഡെ ട്വീറ്റിൽ പറഞ്ഞിരുന്നു. അതേസമയം മണിക്കൂറുകൾക്കകം ട്വീറ്റ് ഡിലീറ്റ് ചെയ്ത ഹെഗ്ഡെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി രംഗത്തെത്തി. ഗോഡ്സെ ഒരാളെ കൊലപ്പെടുത്തി. കസബ് 72പേരെ കൊലപ്പെടുത്തി. രാജീവ് ഗാന്ധി 17000 പേരെ കൊലപ്പെടുത്തി. ഇതിൽ ആരാണ് കൂടുതൽ ക്രൂരനെന്ന് നിങ്ങൾ വിലയിരുത്തു-എന്നായിരുന്നു നളിൻ കുമാർ കട്ടീൽ ട്വീറ്റിൽ കുറിച്ചത്. content highlights:Statements of Ananthkumar Hegde, Pragya Thakur and Nalin Kateel are their personal opinion says amit shah
from mathrubhumi.latestnews.rssfeed http://bit.ly/2w2uU11
via
IFTTT
No comments:
Post a Comment