ലൈംഗികാരോപണം: യുവതിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തരുതെന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

ലൈംഗികാരോപണം: യുവതിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തരുതെന്ന് സുപ്രീംകോടതി ജഡ്ജിമാര്‍

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിനെതിരായ ലൈംഗികാരോപണ പരാതിയിൽ ഇരയുടെ അസാന്നിധ്യത്തിൽ അന്വേഷണം നടത്തരുതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ലൈംഗികാരോപണ പരാതി അന്വേഷിക്കുന്ന അന്വേഷണ സമിതി അംഗങ്ങളെ നേരിൽക്കണ്ടാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. ജസ്റ്റിസ് രോഹിൻട്ടൺ നരിമാനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നേരത്തെ മെയ് രണ്ടിനും സമാന ആവശ്യമുന്നയിച്ച് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അന്വേഷണസമിതിയിലെ ജഡ്ജിമാർക്ക് കത്തയച്ചിരുന്നു. പരാതിക്കാരിയുടെ അഭാവത്തിൽ അന്വേഷണം തുടർന്നാൽ അത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ തകർക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹം കത്ത് നൽകിയത്. പരാതിക്കാരി ആവശ്യപ്പെട്ടത് പ്രകാരം അഭിഭാഷകനെയോ അമിക്കസ് ക്യൂറിയെയോ അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ജസ്റ്റിസ് രോഹിൻട്ടൺ നരിമാനും അന്വേഷണസമിതി അംഗങ്ങളെ നേരിൽക്കണ്ടതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരടങ്ങിയ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിക്കുന്നത്. സമിതിക്ക് മുന്നിൽ രണ്ടുതവണ ഹാജരായ യുവതി പിന്നീട് പരാതിയിൽ നിന്ന് പിന്മാറിയിരുന്നു. അഭിഭാഷകർ ഇല്ലാതെ സമിതിക്ക് മുന്നിൽ ഹാജരാകുന്നത് ഭീതിയും മാനസിക സമ്മർദ്ദവുമുണ്ടാക്കുന്നതായി ആരോപിച്ചാണ് ഇനി അന്വേഷണസമിതിക്ക് മുന്നിൽ ഹാജരാകില്ലെന്ന് യുവതി പറഞ്ഞത്. Content Highlights:allegation agaisnt cji, justice dy chandrachud and rohinton nariman against probe without victim


from mathrubhumi.latestnews.rssfeed http://bit.ly/2ZYQCRh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages