ലഖ്നൗ:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. ആധുനിക കാലത്തെ ഔറംഗസേബാണ് മോദിയെന്ന് നിരുപം ഉത്തർപ്രദേശിലെ വാരണാസിയിൽ പറഞ്ഞു. മോദിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാരണാസി നഗരത്തിൽ ഇടനാഴി നിർമിക്കുന്നതിന് നൂറുകണക്കിന് ക്ഷേത്രങ്ങൾ തകർത്തതെന്നും നിരുപം ആരോപിച്ചു. വാരണാസിയിൽ വന്നതിനു ശേഷം, നഗരത്തിൽ നൂറുകണക്കിന് ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിരിക്കുന്നത് ഞാൻ കണ്ടു. ഭഗവാൻ വിശ്വനാഥനെ ദർശിക്കുന്നതിന് 550 രൂപ പുതുതായി ഏർപ്പെടുത്തിയിരിക്കുന്നു. എനിക്കു തോന്നുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദി ആധുനിക കാലത്തെ ഔറംഗസേബാണ് എന്ന്. ഔറംഗസേബിന്റെ ക്രൂരമായ ഭരണകാലത്തു പോലും ബനാറസിലെ ആളുകൾ സംരക്ഷിച്ച ക്ഷേത്രങ്ങൾ തകർക്കുന്നതിൽ മോദി വിജയിച്ചിരിക്കുന്നു- നിരുപം പറഞ്ഞതായി വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. #WATCH Sanjay Nirupam, Congress, in Varanasi: I feel that the person that people here have chosen- that Narendra Modi is actually the modern incarnation of Aurangzeb. (07.05.2019) pic.twitter.com/u6x0UsgU3D — ANI UP (@ANINewsUP) May 8, 2019 content highlights:pm modi is the modern day aurangazeb says congress leader
from mathrubhumi.latestnews.rssfeed http://bit.ly/2J6UrPg
via
IFTTT
No comments:
Post a Comment