ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയേക്കുമെങ്കിലൂം ഒറ്റയ്ക്ക് അധികാരം കിട്ടാനിടയില്ലെന്ന വിലയിരുത്തലുകള്‍ വന്നതോടെ സഖ്യ നീക്കത്തിനുള്ള സാധ്യതകള്‍ തേടി ബിജെപിയും നെട്ടോട്ടം തുടങ്ങി. മെയ് 23 ന് ഫലപ്രഖ്യാപനം വരാനിരിക്കെ സംസ്ഥാനങ്ങളില്‍ മികവ് കാട്ടാന്‍ സാധ്യതയുള്ള പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ഒഡീഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരെ ഒപ്പം നിര്‍ത്താനുള്ള ചര്‍ച്ചകളിലാണ് ബിജെപി. രണ്ടു പാര്‍ട്ടികള്‍ കൂടി ഒപ്പം വന്നാല്‍ കേവല ഭൂരിപക്ഷമായ 272 ല്‍ എത്താനാകുമെന്നാണ് വിശ്വാസം. 2014 ല്‍ 282 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ബിജെപി ഇത്തവണ 250 ന് മുകളില്‍ പോകില്ല എന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. അതേസമയം ഈ സാഹചര്യം ഉണ്ടായാല്‍ എതിര്‍പാളയത്തെ എംഎല്‍എ മാരെക്കൂടി സ്വന്തം തട്ടകത്തില്‍ എത്തിച്ച എങ്ങിനെ സര്‍ക്കാരുണ്ടാക്കാം എന്ന് വ്യക്തമായ പ്‌ളാന്‍ ബിജെപിയ്ക്കുണ്ട്.
നേരത്തേ ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിയാതിരുന്ന ബിജെപി കൂടുതല്‍ സീറ്റ് നേടിയ കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കി ചെറുകക്ഷിയുടെ പിന്തുണ പിടിച്ചെടുത്ത് സര്‍ക്കാരുണ്ടാക്കി. പിന്നീട് കൂടുതല്‍ എംഎല്‍എ മാരെയും സ്വന്തം ഇടങ്ങളില്‍ എത്തിച്ച് ഭരണം ഉറപ്പിക്കാനും അവര്‍ക്കായി. അതേസമയം സമാന തന്ത്രത്തില്‍ ബിജെപിയ്ക്ക് കര്‍ണാടകത്തില്‍ തിരിച്ചടിയും കിട്ടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സര്‍ക്കാര്‍ രൂപീകരിച്ച ബിജെപിയ്ക്ക് സുപ്രീംകോടതി ഇടപെടലില്‍ പിന്നീട് ഇറങ്ങേണ്ടി വന്നിരുന്നു.
ബിജെപിയ്ക്ക് സീറ്റു കുറയുന്നു എന്നത് ബിജെപിയെ അധികാര കേന്ദ്രത്തില്‍ നിന്നും പുറന്തള്ളാന്‍ ആഗ്രഹിക്കുന്ന പ്രാദേശിക പാര്‍ട്ടികളെയാണ് ഏറെ ആനന്ദിപ്പിക്കുന്നു. സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്നും ബിജെപിയെ തടയുക എന്നത് ലക്ഷ്യമിട്ട് 21 പാര്‍ട്ടികള്‍ സഖ്യം ചേരാന്‍ കാത്തിരിക്കുകയാണ്്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കെ 21 ചെറുപാര്‍ട്ടികള്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ബിജെപിയ്ക്ക് തനിച്ച് 282 സീറ്റുകളും എന്‍ഡിഎയ്ക്ക് മൊത്തമായി 336 സീറ്റുകളും കിട്ടിയ 2014 ലേത് പോലെയാകില്ല ഇത്തവണത്തെ സാഹചര്യമെന്നാണ് ചെറു പാര്‍ട്ടികളുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് തൊട്ടു പിന്നാലെ കാര്യങ്ങള്‍ നടക്കുന്ന രീതിയിലുള്ള ചര്‍ച്ചകളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.
from mangalam.com http://bit.ly/2vLBLw0
via IFTTT
No comments:
Post a Comment