ന്യുഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞു. റഫാല്‍ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഇന്നു രാവിലെ സുപ്രീം കോടതിയിലാണ് രാഹുല്‍ മാപ്പുപറഞ്ഞ് മൂന്നുപേജുള്ളപുതിയ സത്യവാങ്മൂലം നല്‍കിയത്. കോടതിയലക്ഷ്യ കേസ് വെള്ളിയാഴ്ച റഫാല്‍ കേസ് പരിഗണിക്കുന്നതിനൊപ്പം കേള്‍ക്കും.
നേരത്തെ കോടതിയലക്ഷ്യ കേസില്‍ രാഹുല്‍ കോടതിയില്‍ ഖേദം പ്രകടിപ്പിച്ച് തലയൂരാന്‍ ശ്രമിച്ചുവെങ്കിലും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തരുതെന്നും കോടതി രാഹുലിന് താക്കീത് നല്‍കിയിരുന്നു. കോടതി ശക്തമായ നിലപാട് സ്വീകരിച്ചതോടെ നിരുപാധികം മാപ്പുപറയുകയല്ലാതെ രാഹുലിന് മുന്‍പില്‍ മറ്റു മാര്‍ഗമില്ലായിരുന്നു.
തന്റെ പ്രസ്താവന മനഃപൂര്‍വ്വമോ കരുതിക്കൂട്ടിയുള്ളതോ അല്ലെന്ന് മൂന്നു പേജുള്ള സത്യവാങ്മൂലത്തില്‍ രാഹുല്‍ പറയുന്നു. കോടതിയോട് അങ്ങേയറ്റം മാന്യതയും ബഹുമാനവും തനിക്കുണ്ടെന്നും പ്രത്യക്ഷമായോ പരോക്ഷമായോ നീതിനിര്‍വഹണ പ്രകക്രിയയില്‍ ഇടപെടാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും രാഹുല്‍ പറയുന്നു.
from mangalam.com http://bit.ly/2Q1qrFn
via IFTTT
No comments:
Post a Comment