വികസനത്തിന് എതിര് നിന്നിട്ടില്ല; വിശദീകരണവുമായി ശ്രീധരന്‍ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

വികസനത്തിന് എതിര് നിന്നിട്ടില്ല; വിശദീകരണവുമായി ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ദേശീയപാത വികസനം തടസ്സപ്പെടുത്താൻ കേന്ദ്രമന്ത്രിക്ക് കത്തയച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ദേശീയപാത വികസനത്തിന് ബിജെപിയും ഞാനും ഒരവസരത്തിലും എതിര് നിന്നിട്ടില്ല. ഒപ്പം നിന്നവരാണ്. ആസൂത്രിതമായി വിവാദം ഉണ്ടാക്കുകയാണ് സിപിഎം ഭരണകൂടം. വർത്തമാനകാല രാഷ്ട്രീയത്തിൽ നിന്ന് ശ്രദ്ധതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.മാന്യമല്ലാത്ത രീതിയിലാണ് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രവർത്തനം. വ്യക്തിഹത്യ നടത്തുന്ന നിലപാടിനെ ബിജെപി അപലപിക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ വികസനം എത്തിപ്പെടാത്ത പ്രദേശമാണ് കേരളമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. വികസനരംഗത്ത് ഒന്നും നേടാൻ സാധിക്കാതെ ശരിയായ വികസനം എത്തിനോക്കാത്ത സംസ്ഥാനമാണ് കേരളം. മറ്റെന്തോ ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കേരളത്തിലുൾപ്പടെ സിപിഎം നേരിടാൻ പോകുന്നത്. കണക്കുകൾ നോക്കുമ്പോൾ അക്കാര്യം വ്യക്തമാകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ദേശീയപാത വികസനത്തിന് തടസ്സം എന്താണെന്ന കാര്യം സർക്കാർ ഡൽഹിയിൽ പോയി അന്വേഷിക്കണം. സർവ്വകക്ഷിയോഗത്തിൽ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നൽകിയ കവറിലുള്ള കാര്യം എന്താണെന്നകാര്യം പുറത്ത് പറയാൻ തയ്യാറാകണം. വിവാദമുണ്ടാക്കുന്നവർ എന്റെ കത്തിലെ അവസാന വരി വായിക്കാൻ തയ്യാറായിട്ടില്ല. നിയമാനുസൃതം പഴുതുകളുണ്ടെങ്കിൽ മാത്രം എന്ന് ഞാൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മുകാരടക്കം എല്ലാ പാർട്ടിയിലുള്ളവർക്കും വേണ്ടിയാണ് ഞാൻ കത്തയച്ചത്. മനസ്സാക്ഷിയുള്ളവർക്ക് കാര്യം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:national highway development-ps sreedharan pillai


from mathrubhumi.latestnews.rssfeed http://bit.ly/2JreNlQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages