ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ വിവാദമായി മാറുന്നുണ്ടെങ്കിലൂം സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സൂപ്പര്‍താരം തന്നെ. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന രണ്ടാമത്തെയാളാണ് നരേന്ദ്രമോഡി. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്‌മെന്റ് കണ്ടന്റ് മാര്‍ക്കറ്റിംഗ് പ്‌ളാറ്റ്‌ഫോറം സെമ്രുഷ് നടത്തിയ പഠനത്തില്‍ മോഡിയെ പിന്തുടരുന്നവരുടെ എണ്ണം 11 കോടിയിലധികമാണ്.
അമേരിക്കയുടെ മൂന്‍ പ്രസിഡന്റ് ബരാക് ഒബാമ മുന്നില്‍ നില്‍ക്കുന്ന പട്ടികയില്‍ 96 ലക്ഷം ഫോളോവേഴ്‌സുമായി അമേരിക്കയുടെ നിലവിലെ പ്രസിഡന്റ് ഡൊണാഡ് ട്രംപിന് പോലും മോഡിയുടെ പിന്നിലെത്താനേ കഴിഞ്ഞുള്ളൂ. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലായി മോഡിക്ക് പിന്നാലെ 110,912,648 പേരുണ്ട്. ഒബാമയുടേത് 182,710,777 പേരാണ് ഫോളോവേഴ്‌സ്. മോഡിയുടെ എതിരാളി രാഹുല്‍ഗാന്ധിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ 1.6 കോടി അനുയായികളെ കിട്ടിയുള്ളൂ. ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ തെരഞ്ഞതും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയാണ്.
യാഹൂ പുറത്തുവിട്ട യാഹൂ സെര്‍ച്ചിംഗ് ട്രെന്‍ഡിംഗ് കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുലിന് നാലാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. അന്തരിച്ച മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, പ്രിയങ്ക ചതുര്‍വേദി, സിപിഐ പ്രതിനിധി കനയ്യ കുമാര്‍ എന്നിവരും സേര്‍ച്ചിങ് ട്രന്റ് പട്ടികയിലുണ്ട്. അടുത്തിടെ രാഷ്ര്ടീയത്തിലേക്ക് പ്രവേശിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, നടി ഊര്‍മിള എന്നിവരും സേര്‍ച്ചിങ് ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നു.
from mangalam.com http://bit.ly/2Ww22da
via IFTTT
No comments:
Post a Comment