തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന തരത്തിലുള്ള ചര്‍ച്ചകളെ വഴിമാറ്റി വിടാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ചേര്‍ന്ന് വ്യക്തിപരമായി തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ദേശീയ പാതാ വികസന കാര്യത്തില്‍ ദുരുദ്ദേശപരമായ അപകീര്‍ത്തി പ്രചാരണത്തിലൂടെ ജനാധിപത്യത്തിന് തന്നെ ആശങ്ക ഉയര്‍ത്തുകയാണ് ഇരുവരും ചെയ്യുന്നതെന്നും പറഞ്ഞു.
കേരളത്തിന്റെ ദേശീയപാതാ വികസനം അട്ടിമറിച്ച പി എസ് ശ്രീധരന്‍പിള്ളയെ പൊതു ശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്‌ക്കരിക്കണം എന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. എന്നാല്‍ താൻ വികസനത്തിന് എതിരുനിന്നിട്ടില്ല. ദേശീയ പാത വികസനത്തിന്റെ കാര്യത്തിൽ അനാവശ്യ വിവാദമാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉണ്ടാക്കുന്നതെന്നുമാണ് ശ്രീധരൻ പിള്ളയുടെ മറുപടി.
പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കണം എന്നത് സ്റ്റാലിൻ ട്രോട്സ്കിയെപ്പറ്റി പറഞ്ഞതാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അത് കേരളത്തിൽ നടപ്പാക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സിപിഎമ്മിന് തിരിച്ചടി നേരിടും എന്ന തരത്തിൽ നടക്കുന്ന ചർച്ചകൾ തടയാനാണ് തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ഇരുവരും ശ്രമിക്കുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരന്‍ പിള്ളയാണെന്ന് ധനമന്ത്രി ആരോപിച്ചിരുന്നു. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് അയച്ച കത്തും പുറത്തുവിട്ടു. വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ നാടിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്.
സംസ്ഥാന വികസനത്തിന്റെ ചിറക് അരിയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കേന്ദ്രത്തിന് രഹസ്യമായി കത്തയച്ച് സംസ്ഥാനത്തിന്റെ വികസനം തകര്‍ക്കുന്നവരെ ജനം തിരിച്ചറിയണമെന്നും അവര്‍ നാടിന് ബാദ്ധ്യതയാണെന്നും ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടേത് സാഡിസ്റ്റ് മനോഭാവമാണെന്നും പിണറായി പറഞ്ഞു.
from mangalam.com http://bit.ly/2J9rPEY
via IFTTT
No comments:
Post a Comment