എല്ലാ മസ്തിഷ്‌ക മരണവും സാക്ഷ്യപ്പെടുത്തും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

എല്ലാ മസ്തിഷ്‌ക മരണവും സാക്ഷ്യപ്പെടുത്തും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മസ്തിഷ്ക മരണവും സാക്ഷ്യപ്പെടുത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. മസ്തിഷ്ക മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തതാണ് മരണാനന്തര അവയവദാനം കുറയാൻ പലപ്പോഴും കാരണം. വലിയൊരു സമൂഹം ജീവൻ നിലനിർത്താൻ അവയവങ്ങൾ കാത്ത് കഴിയുകയാണ്. അവരെ ജീവതിത്തിലേക്ക് തിരികെക്കൊണ്ടു വരണം. അതിനാൽ തന്നെ ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാനും അവബോധം നടത്താനും ശ്രമിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പും സ്പെയിനിലെ ട്രാൻസ്പ്ലാന്റ് പ്രൊക്യുർമെന്റ് മാനേജ്മെന്റ് ഡൊണേഷൻ & ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടും (ടി.പി.എം.ഡി.ടി.ഐ.) കേരള നെറ്റുവർക്ക് ഫോർ ഓർഗൻ ഷെയറിങ്ങും (കെ.എൻ.ഒ.എസ്. - മൃതസഞ്ജീവനി) സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ത്രിദിന ട്രാൻസ്പ്ലാന്റ് പ്രൊക്യുർമെന്റ് മാനേജർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മസ്തിഷ്ക മരണത്തെപ്പറ്റി നിരവധി പരാതികൾ ഉയർന്നിരുന്നു. അതിനാൽ തന്നെ ആശങ്കകൾക്കും സംശയങ്ങൾക്കും വിരാമമിട്ട് മസ്തിഷ്ക മരണം സ്ഥിരീകരിക്കൽ സർക്കാർ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രമേ നടത്താൻ പാടുള്ളൂവെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. മാത്രമല്ല 6 മണിക്കൂർ ഇടവെട്ട് ആപ്നിയോ ടെസ്റ്റ് നടത്തിയാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത്. കൂടാതെ ഇതിന്റെ വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്യുന്നു. ലോകത്ത് ഏറ്റവും കൂടുതൽ മസ്തിഷ്ക മരണാനന്തര അവയവദാനം നടക്കുന്ന സ്പെയിനിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികളിലെ വിദഗ്ധരും ഇതിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ തന്നെ ഇവിടെ ചർച്ച ചെയ്യുന്ന നിർദേശങ്ങൾ പരിഗണിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ അവയവദാന ഏജൻസിയായ നോട്ടോയുടെ ഡയറക്ടർ ഡോ. വാസന്തി രമേശ്, കെ.എൻ.ഒ.എസ്. നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ്, സ്പെയിനിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരായ മരിയ പോളോ ഗോമസ്, ഫ്രാൻസസ് മാർട്ടി, സ്പെയിൻ എംബസിയിലെ ആൻഡ്രിയാൻ, ഗ്രൂട്ടറസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മരണാനന്തര അവയവദാന മാറ്റിവെയ്ക്കൽ മേഖലയിൽ സ്പെഷ്യലിസ്റ്റുകളായ പ്രൊഫഷണലുകളുടെ പ്രൊഫഷണൽകഴിവിനെ വികസിപ്പിക്കുന്നതിനാണ് മൂന്ന് ദിവസത്തെ ട്രാൻസ്പ്ലാന്റ് പ്രൊക്യുർമെന്റ് മാനേജ്മെന്റ് പരിശീലനം സംഘടിപ്പിക്കുന്നത്. ഐ.സി.യു. ഡോക്ടർമാർ, ന്യൂറോളജിസ്റ്റ്, ന്യൂറോസർജൻമാർ, ഇന്റൻസ്റ്റിവിസ്റ്റ്, അനസ്തേഷ്യ വിഭാഗം ഡേക്ടർമാർ, ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർമാർ, ട്രാൻസ്പ്ലാന്റ് പ്രൊക്യൂർമെന്റ് മാനേജർമാർ എന്നിവർ ഈ കോഴ്സിൽ പങ്കെടുക്കുന്നു. എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും തീവ്രപരിചരണ യൂണിറ്റുകളിൽ മസ്തിഷ്ക മരണം സംഭവിക്കുന്ന രോഗികളെ പരിചരിക്കുന്ന സംവിധാനത്തിന് കേരള സർക്കാർ ട്രാൻസ്പ്ലാന്റ് പ്രൊക്യുർമെന്റ് മാനേജർമാരെ (ടി.പി.എം) നിയമിച്ചിട്ടുണ്ട്. സർക്കാർ മെഡിക്കൽ കോളേജുകളിൽ മസ്തിഷ്കമരണം നേരത്തെ തിരിച്ചറിയുന്നതിനും രോഗികൾക്ക് കൂടുതൽ പരിചരണം നൽകാനുമാണ് ടി.പി.എം. സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. അവരുടെ സേവനങ്ങളിൽ മസ്തിഷ്ക മരണം തിരിച്ചറിയുന്നതിനുള്ള പ്രതിദിന ഐ.സി.യു. സ്ക്രീനിംഗ് ഉറപ്പാക്കുകയും തലച്ചോറിന് ഗുരുതര പരിക്കുകളുള്ള രോഗികളെ കൂടുതൽ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും സഹായിക്കുകയും ചെയ്യുന്നു. Content highlights:Brain Death ,


from mathrubhumi.latestnews.rssfeed http://bit.ly/2wlILzV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages