ബാല്യകാലസഖി 'റഫീഖത്തു അസ്വിബ'യായി അറബിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

ബാല്യകാലസഖി 'റഫീഖത്തു അസ്വിബ'യായി അറബിയിലേക്ക്

കോഴിക്കോട്: :മജീദും സുഹറയും ഇനി അറബിയിൽ സല്ലപിക്കും, പ്രണയം പങ്കുവെക്കും. കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ്ബഷീർ മലയാളത്തിന് സമ്മാനിച്ച അനശ്വര പ്രണയകഥ ബാല്യകാലസഖിക്ക് അറബി മൊഴിമാറ്റം ഒരുങ്ങുന്നു. മലപ്പുറം ആദൃശ്ശേരി സ്വദേശിയും ഖത്തർപ്രവാസിയുമായ സുഹൈൽ അബ്ദുൽഹക്കീം വാഫിയാണ് പരിഭാഷകൻ. അറബ്മേഖലയിലെ പ്രമുഖ പ്രസാധകരിലൊന്നായ ൈബയ്റുത്ത് കേന്ദ്രമായുള്ള അൽ ദാറുൽ അറബിയ ലിൽ ഉലൂമി നാശിറൂൻ ആണ് റഫീഖത്തു അസ്വിബ എന്ന പേരിൽ നോവൽ പ്രസിദ്ധീകരിക്കുന്നത്. ബഷീറിന്റെ കഥകൾ പലപ്പോഴായി അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ആദ്യമായാണ് ഒരു നോവൽ പരിഭാഷ ഒരുങ്ങുന്നത്. പ്രമുഖ പ്രസാധകരെ കിട്ടിയെന്നത് വലിയ പ്രതീക്ഷ നൽകുന്നതായും ബഷീറിന്റെ ഏറ്റവും സുന്ദരമായ സൃഷ്ടിയെന്ന നിലയിലാണ് ബാല്യകാലസഖി തിരഞ്ഞെടുത്തതെന്നും സുഹൈൽ പറയുന്നു. ബഷീറിന്റെ ശൈലിയുടെ സവിശേഷത കാരണം പരിഭാഷ ബുദ്ധിമുട്ടേറിയതായിരുന്നു. എങ്കിലും, കേരളത്തിന്റെ സാംസ്കാരികപശ്ചാത്തലം അധികം വിശദീകരിക്കാത്തതുകാരണം മറ്റൊരു സാഹചര്യത്തിലേക്ക് സന്നിവേശിപ്പിക്കാൻ എളുപ്പമായി- സുഹൈൽ പറഞ്ഞു. സുഹൈൽ വാഫി അറബി ബുക്കർപ്രൈസ് അടക്കം നേടിയ പ്രമുഖകൃതികളുടെ പ്രസാധകരായ അൽ ദാറുൽ അറബിയ ലിൽ ഉലൂമി നാശിറൂൻ മനോഹരമായ പ്രണയകഥയെന്നാണ് കൃതിയെ വിശേഷിപ്പിച്ചത്. ദുബായിൽ ഫ്രീലാൻസ് ആർട്ടിസ്റ്റും മലയാളിയുമായ ജലാൽ അബൂസമയാണ് പുസ്തകത്തിന്റെ കവർ ഡിസൈൻ ചെയ്തത്. ബഷീർകൃതികൾ ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലേക്കും ഇറ്റലി, ഫ്രഞ്ച്, ജർമൻ, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അറബ് സാഹിത്യകുതുകികളെതേടി അദ്ദേഹത്തിന്റെ നോവൽ എത്തുന്നത് ആദ്യമാണെന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ പറഞ്ഞു. ബെന്യാമിന്റെ ആടുജീവിതം അയ്യാമുൽ മാഇസ് എന്ന പേരിൽ അറബിയിലേക്ക് പരിഭാഷപ്പെടുത്തിയത് സുഹൈലാണ്. അൽ അറബിയ്യ ബൈനൽ ഫുസ്ഹവൽ ആമിയ്യ എന്ന പേരിൽ അറബി എഴുത്തു ഭാഷയും മൊഴിവൈജാത്യങ്ങളും താരതമ്യം ചെയ്യുന്ന പഠനവും അദ്ദേഹത്തിന്റേതായുണ്ട്. പ്രമുഖ ഇസ്ലാമിക പണ്ഡിതനും വാഫിസ്ഥാപനങ്ങളുടെ കോ ഓർഡിനേറ്ററുമായ അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരിയുടെയും സൈനബിന്റെയും മകനാണ്. വളാഞ്ചേരി മർക്കസിൽനിന്ന് വാഫി കോഴ്സും അലിഗഢ് മുസ്ലിം സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും എടുത്തു. ഖത്തറിൽ സർക്കാർ സർവീസിൽ പരിഭാഷകനാണ്. സുഹൈലയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. കവി വീരാൻകുട്ടിയുടെ കവിതകൾ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട നൂറുകവിതകളാണ് സുഹൈൽ തർജമ ചെയ്യുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2YRjVUz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages