മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമതാ ബാനര്‍ജി പങ്കെടുക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മമതാ ബാനര്‍ജി പങ്കെടുക്കും

ന്യൂഡല്‍ഹി: രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള മോഡിയുടെ ക്ഷണം മമത സ്വീകരിച്ചു. ബംഗാളിലെ സി.ബി.ഐ ഇടപെടല്‍ മുതല്‍ തുടങ്ങിയ മാസങ്ങള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് മമത മോഡിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നത്.

നാളെ ഡല്‍ഹിയിലേക്ക് പോകുന്ന മമത സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമേ ബംഗാളിലേക്ക് മടങ്ങൂ. തമിഴ്‌നാട്ടില്‍ നിന്ന് നടന്‍മാരായ കമല്‍ഹാസന്‍, രജനീകാന്ത് എന്നിവര്‍ക്കും മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്‍മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ് മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മോഡിക്കൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ജൂണ്‍ ആറിന് സഭാ സമ്മേളനം തുടങ്ങിയേക്കും ജൂണ്‍ പത്തിന് ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും.



from mangalam.com http://bit.ly/2QqQRjM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages