മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ തനിക്കെതിരെ നുണപ്രചാരണം നടത്തി - കുമ്മനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ തനിക്കെതിരെ നുണപ്രചാരണം നടത്തി - കുമ്മനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തിൽ നുണപ്രചാരണം നടന്നുവെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥിയായ കുമ്മനം രാജശേഖരൻ. ജനവിധി ആദരവോടും ബഹുമാനത്തോടും അംഗീകരിക്കുന്നു. എന്നാൽ, കെ.പി.സി.സി അധ്യക്ഷനടക്കം ഹീനമായ പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിയെന്നത് ഖേദകരമാണ്. വർഗീയവാദിയാണെന്നും മതവിദ്വേഷിയാണെന്നും ഉള്ള തരത്തിൽ പ്രചാരണം നടത്തി. നിലയ്ക്കൽ, മാറാട് കലാപങ്ങൾക്ക് നേതൃത്വം നൽകിയ ആൾ എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തി. യാഥാർഥ്യവുമായി ബന്ധമില്ലാത്ത പച്ചനുണകൾ സമാന്യ മര്യാദ ലംഘിച്ച് പ്രചരിപ്പിച്ചുവെന്നത് ഉത്കണ്ഠ ജനിപ്പിക്കുന്നതാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലയ്ക്കൽ പ്രശ്നം പരിഹരിക്കാനാണ് താൻ ശ്രമിച്ചത്. ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചു. ഏറ്റുമുട്ടൽ ഉണ്ടായില്ല. പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാൻ കഴിഞ്ഞു. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻപോലും ഇതേപ്പറ്റി വിശദീകരിക്കുകയും തന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. മതത്തിന്റെ പേരിൽ ഒരു പ്രശ്നവുമുണ്ടാകരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്നാൽ, വളരെ മുമ്പുനടന്ന പ്രശ്നം കുത്തിപ്പൊക്കി മതവിദ്വേഷമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചു. കമ്യൂണിസ്റ്റ് പാർട്ടി അതിന് കൂട്ടുനിന്നുവെന്നും കുമ്മനം ആരോപിച്ചു. മാറാട് പ്രശ്നവും പരിഹരിക്കാനാണ് താൻ ശ്രമിച്ചത്. മുസ്ലിം ലീഗ് നേതാക്കൾ ഒരുമിച്ചിരുന്നാണ് ചർച്ച നടത്തിയത്. എം.കെ മുനീറും പി.കെ കുഞ്ഞാലിക്കുട്ടിയുമെല്ലാം എങ്ങനെയാണ് പ്രശ്നങ്ങൾ പരിഹരിച്ചതെന്ന് വിശദമാക്കണം. മുസ്ലിം ലീഗിന്റെ അഭിപ്രായത്തിന് വിലയുണ്ട്. യാഥാർഥ്യം പുറത്തുവരണം. ന്യൂനപക്ഷ സഹോദരങ്ങളെ പ്രചാരണത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു. അവ വിജയിച്ചുവെന്നാണ് കണക്കപകൾ വ്യക്തമാക്കുന്നത്. ആരാണ് തോൽക്കേണ്ടത് എന്ന് തീരുമാനിക്കുന്നതിൽ അവർ ഒറ്റക്കെട്ടായിരുന്നു. കുമ്മനം ജയിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ആര് ജയിക്കുമെന്ന് പറഞ്ഞില്ല. തന്നെ തോൽപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. രണ്ടുകൂട്ടരും ആഗ്രഹച്ചത് തന്റെ തോൽവിയായിരുന്നു. പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നതുകൊണ്ടാണ് തോൽക്കേണ്ടവന്നത്. എന്നാൽ, മുമ്പത്തേക്കാൾ വോട്ടുകൾനേടാൻ കഴിഞ്ഞു. കേരളത്തിൽ അഭിമാനാർഹമായ വോട്ടുകൾ നേടിയാണ് എൻഡിഎ മുന്നോട്ടുപോയത്. ഭാവിയുടെ ചൂണ്ടുപലകയാണത്. കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. ദിശാസൂചികയാണ് തിരഞ്ഞെടുപ്പ് ഫലം. അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞു. തിരുവനന്തപുരത്ത് തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നു. തിരുവനന്തപുരത്തിന്റെ പുരോഗതിക്കുവേണ്ടി ഇനിയും പ്രവർത്തിക്കാൻ തയ്യാറാണ്. എല്ലാ പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ പിന്തണയുണ്ടാവണം. പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ ബൂത്തുകളിൽപോലും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തേക്കുപോയി. പല ബൂത്തുകളിലും എൻഡിഎ ഒന്നാംസ്ഥാനത്തുണ്ട്. പാർട്ടിയുടെ അടിത്തറ ഇളകിയിട്ടില്ല. എൻഡിഎ.യ്ക്ക് ഉറച്ച അടിത്തറയാണുള്ളത്. അത് വിപുലപ്പെടുത്തും. വീഴ്ചകളുണ്ടെങ്കിൽ തിരുത്തും. സൂക്ഷമമായ അവലോകനം നടത്തും. എല്ലാ നിയോജന കണ്ഡലങ്ങളിലും പോയി പരാജയ കാരണങ്ങൾ പഠിക്കും. ന്യൂനപക്ഷങ്ങളിൽ ഭയാശങ്ക സൃഷ്ടിച്ച് മോദി ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്നയാളെന്ന പ്രചാരണം നടത്തി. ന്യൂനപക്ഷങ്ങൾഅതെല്ലാം തിരിച്ചറിയുമെന്ന് പറയുന്നു. ക്രൈസ്തവ സഭ നേതാക്കളാരും തന്നെപ്പറ്റി മോശമായ അഭിപ്രായം പറയില്ല. എന്നാൽ, രാഷ്ട്രീയക്കാർ കുത്തിത്തിരിപ്പുണ്ടാക്കുന്നു. വോട്ട് നേടുന്നതിനായി മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചിച്ചിട്ട് എന്തുകിട്ടാനാണ്. ഓഖി ദുരന്തമുണ്ടായപ്പോൾ പ്രധാനമന്ത്രി ഓടിയെത്തി. ലത്തീൻ കത്തോലിക്കാ മത മേലധ്യക്ഷനുമായി അദ്ദേഹം ചർച്ച നടത്തുകയും ആവശ്യപ്പെട്ടതെല്ലാം ചെയ്തുകൊടുക്കുകയും ഉണ്ടായി. കള്ളപ്രചാരണം നടത്തുന്നവർ മഹാപാതകമാണ് ചയ്യുന്നത്. താത്കാലിക ലാഭമുണ്ടാക്കാൻ ശ്രമിക്കുന്നത് ദൂരവ്യാപക പ്രത്യാഖാതമുണ്ടാക്കുമെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തിൽ പ്രചാരണം നടത്തി കുറേവോട്ടുകൾ യു.ഡി.എഫിനും സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, നിരവധി ആളുകൾ ബിജെപിക്കും വോട്ടുചെയ്തിട്ടുണ്ട്. എൻ.ഡി.എ സ്വീകരിച്ച നിലപാടിന്റെ അംഗീകാരമാണ് ലഭിച്ച വോട്ടുകൾ. പത്തനംതിട്ടയിൽ രണ്ടാം സ്ഥാനത്തുപോലും എത്താൻ കഴിഞ്ഞില്ലെങ്കിലും കൂടുതൽ വോട്ട് പിടിക്കാൻ കഴിഞ്ഞു. അത് വലിയ നേട്ടമാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. Content highlights:Kummanam Rajasekharan, BJP, Thiruvananthapuram


from mathrubhumi.latestnews.rssfeed http://bit.ly/2K1Y8Fy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages