അട്ടിമറികളില്ലാതെ ഹിമാചല്‍ പ്രദേശ്, മുഴുവന്‍ സീറ്റും നേടി ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

അട്ടിമറികളില്ലാതെ ഹിമാചല്‍ പ്രദേശ്, മുഴുവന്‍ സീറ്റും നേടി ബിജെപി

ഹിമാചൽ പ്രദേശിൽ ബി ജെ പിക്ക് അടിപതറിയില്ല. നാലുസീറ്റുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ പാർട്ടി മിന്നും വിജയം സ്വന്തമാക്കി. 2014ലും സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും വിജയിച്ചത് ബി ജെ പിയായിരുന്നു. ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു സംസ്ഥാനത്തെ മത്സരം. സിറ്റിങ് എം പിയായ അനുരാഗ് സിങ് ഠാക്കൂർ 682692 (69.04%) വോട്ടുകൾ നേടി ഹാമിർപുറിൽ നിന്ന് വിജയിച്ചു. 399572 വോട്ടാണ് അനുരാഗിന്റെ ഭൂരിപക്ഷം. കോൺഗ്രസിന്റെ രാംലാൽ ഠാക്കൂറിന് 283120 വോട്ടുകളെ ലഭിച്ചുള്ളു. കാംഗ്രയിൽനിന്ന് 477623 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കിഷൻ കപൂർ വിജയിച്ചു. കിഷന് ലഭിച്ചത് 7,25218 (72.02%) വോട്ടുകളാണ്. കോൺഗ്രസിന്റെ പവൻ കാജലിന് നേടാനായത് 247595 വോട്ടാണ്. മണ്ടിയിൽനിന്ന് രാം സ്വരൂപ് ശർമ 4,77623 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 6,47189 (68.75%)വോട്ടുകളാണ് ശർമ നേടിയത്. കോൺഗ്രസിന്റെ ആശ്രയ് ശർമ 2,41,730 വോട്ടുകൾ നേടി. ഷിംലയിൽ സുരേഷ് കുമാർ കശ്യപ് 606183 (66.35%) വോട്ടുകൾ നേടി വിജയിച്ചു. 3,27,515 വോട്ടുകളാണ് കശ്യപിന്റെ ഭൂരിപക്ഷം. കോൺഗ്രസിന്റെ ധനി റാം ഷൻഡിൽ 2,78,668 വോട്ടു നേടി രണ്ടാംസ്ഥാനത്തെത്തി. content highlights:Himachal pradesh loksabha election result 2019


from mathrubhumi.latestnews.rssfeed http://bit.ly/2W28rk6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages