പകരത്തിന് പകരം; ബാഴ്സയെ തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

പകരത്തിന് പകരം; ബാഴ്സയെ തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍

ലണ്ടൻ: ആൻഫീൽഡിൽ അവിശ്വസനീയമായൊരു മഹാത്ഭുതം. ലിവർപൂളിന്റെ സ്വന്തം തട്ടകത്തിൽ കണ്ടത് യഥാർഥ തിണ്ണമിടുക്ക്. ശരിക്കുമുള്ള അടിക്ക് തിരിച്ചടി. നൗകാമ്പിലേറ്റ ദയനീയ തോൽവിക്ക് എഫ്.സി. ബാഴ്സലോണയ്ക്ക് അതിനേക്കാൾ ഇരട്ടി മധുരമുള്ള തിരിച്ചടി നൽകിക്കൊണ്ട് ലിവർപൂൾ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റമ്പിയവർ സ്വന്തം തട്ടകത്തിൽ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സയുടെ വലയിൽ മടക്കമില്ലാത്ത നാല് ഗോളുകൾ അടിച്ചുകയറ്റിയാണ് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. 4-3 എന്ന ഗോൾശരാശരിയിലാണ് ലിവർപൂളിന്റെ ഫൈനൽ പ്രവേശം. മുൻനിര താരങ്ങളായ സലയും ഫർമിനോയുമില്ലാതെയാണ് ലിവർപൂൾ ഈ ജയം സ്വന്തമാക്കിയത്. ലിവപൂളത്തിന്റെ ഒൻപതാം ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. ഇതാദ്യമാണ് മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ ഒരു ടീം ആദ്യപാദത്തിൽ മൂന്ന് ഗോളിന് തോറ്റശേഷം ഇത്തരത്തിൽ തിരിച്ചുവന്ന് ജയിക്കുന്നത്. ലയണൽ മെസ്സി വെറും കാഴ്ചക്കാരനായിപ്പോയ മത്സരത്തിൽ ഒറിഗിയും വെയ്നാൽഡമും നേടിയ ഇരട്ടഗോളുകൾക്കാണ് ലിവർപൂൾ ബാഴ്സയെ നാണംകെടുത്തിയത്. ഏഴാം മിനിറ്റിലായിരുന്നു ഒറിഗിയുടെ ആദ്യഗോൾ. ഒരു ഷോട്ട് ഗോളി ആദ്യം കുത്തിയകറ്റിയെങ്കിലും ഓടിവന്ന ഒറിഗി അനായാസം പന്ത് വലയിലാക്കി. പൂർണമായും ബാഴ്സ പ്രതിരോധത്തിന്റെ വീഴ്ചയാണ് ആ ഗോൾ സമ്മാനിച്ചത്. 1-0 എന്ന സ്കോറിൽ ഒന്നാം പകുതിക്ക് പിരിഞ്ഞപ്പോൾ രണ്ടാം പകുതി ആൻഡഫീൽഡ് അവിശ്വസനീയമായൊരു അത്ഭുതം ചെപ്പിൽ ഒളിപ്പിച്ചിരുന്നെന്ന് ആരും നിനച്ചില്ല. ബാഴ്സയുടെ ദുരന്തം വരാനിരിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ജോർഡി ആൽബയുടെ ഒരു പിഴവാണ് തുടക്കമിട്ടത്. റോബർട്ട്സന് പകരമിറങ്ങിയ വെയ്നാൽഡമാണ് ക്രോസ് നെറ്റിലാക്കിയത്. രണ്ട് മിനിറ്റിനുള്ളിൽ ബാഴ്സയെ ഞെട്ടിച്ചുകൊണ്ട് വെയ്നാൽഡം തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇക്കുറിയും ഒരു ക്രോസ് അതിമനോഹരമായി കണക്റ്റ് ചെയ്യുകയായിരുന്നു. എഴുപത്തിയൊൻപതാം മിനിറ്റിൽ അലക്സാണ്ടർ ആർണോൾഡ് ബുദ്ധിപൂർവം എടുത്ത അതിവേഗത്തിലുള്ള ക്രോസ് ഒരു വലങ്കാലൻ ബുള്ളറ്റിലൂടെയാണ് ഒറിഗി വലയിലാക്കി ലിവർപൂളിന് ഫൈനലിലേയ്ക്കുള്ള ടിക്കറ്റ് ഉറപ്പാക്കിക്കൊടുത്തത്. ontent Highlights:Uefa Champions League 2019, F.C.Barcelona Liverpool


from mathrubhumi.latestnews.rssfeed http://bit.ly/2VS061M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages