ചുഞ്ചു നായരെ ട്രോളുന്നത് എന്തിന്? ''ഞങ്ങളുടെ നായയുടെ പേര് അമ്മു വര്‍മ എന്നായിരുന്നു '' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

ചുഞ്ചു നായരെ ട്രോളുന്നത് എന്തിന്? ''ഞങ്ങളുടെ നായയുടെ പേര് അമ്മു വര്‍മ എന്നായിരുന്നു ''

സാമൂഹികമാധ്യമങ്ങളിലെ ഇപ്പോഴത്തെ പ്രധാനചർച്ചാ വിഷയം ഇപ്പോൾ ചുഞ്ചു നായർ എന്ന പൂച്ചക്കുട്ടിയാണ്. പരസ്യം എന്ന നിലയ്ക്കുള്ള ചിത്രം പ്രചരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൂച്ചയ്ക്ക് ജാതിപ്പേരു ചേർത്തതിനെ കളിയാക്കിക്കൊണ്ട് ട്രോളുകൾ പെരുമഴയായി പിന്നീട്. ചുഞ്ചുവിനെ ട്രോളിയവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാലി വർമ എന്ന ഫെയ്സ്ബുക്ക് ഉപയോക്താവ്. കേരളത്തിലെ ഒരു കുടുംബം, തങ്ങളുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയുടെ മരണത്തിന്റെ വാർഷികത്തിന് പത്രപ്പരസ്യം നൽകിയത് കണ്ടപ്പോൾ സന്തോഷം തോന്നി എന്നു പറഞ്ഞുകൊണ്ടാണ് സാലിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. കുടുംബാംഗമായി കണ്ടതിനാലാണ് പൂച്ചയുടെ പേരിനൊപ്പം നായർ എന്ന് ചേർത്തിട്ടുണ്ടാവുക. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഇതുമായി ബന്ധപ്പെട്ട ട്രോളുകളായിരുന്നു തന്റെ ടൈം ലൈനിൽ പ്രത്യക്ഷപ്പെട്ടത്. കുടുംബാംഗങ്ങളുടെ നല്ല പ്രവൃത്തിയെ പരിഹസിക്കുന്നതും എന്തിനാണ് പൂച്ചയ്ക്ക് ജാതിപ്പേര് ചേർത്തതെന്ന വർഗീയത പറയുന്നതുമായിരുന്നു അവ പലതും- സാലി പറയുന്നു. തന്റെ അച്ഛന് ഒരു നായയുണ്ടായിരുന്നെന്നും അമ്മു വർമ എന്നായിരുന്നു അതിന്റെ പേരെന്നും സാലി പറയുന്നു. തന്റെ ഇളയമകളായാണ് അച്ഛൻ ആ നായക്കുട്ടിയെ കണ്ടിരുന്നത്. കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു അമ്മുവെന്നും സാലി പറയുന്നു. തങ്ങളുടെ കുടുംബപ്പേരായ വർമ അമ്മുവിന്റെ പേരിനൊപ്പവും ചേർത്തു. കുടുംബത്തിന്റെ ഭാഗമായി പരിഗണിച്ചതിനാലാണ് അങ്ങനെ ചെയ്തതെന്നും അതിന് ജാതിയുമായി യാതൊരു ബന്ധവുമില്ലെന്നും സാലി പോസ്റ്റിൽ പറയുന്നു. അച്ഛൻ മരിച്ച് കുറച്ചുമാസങ്ങൾക്കു ശേഷം അമ്മുവും മരിച്ചു. എനിക്കും എന്റെ സഹോദരിക്കും അമ്മു എന്നും സഹോദരിയായിരിക്കും-സാലി കുറിപ്പിൽ പറയുന്നു. കേരളമേ വളരൂ. മനസ്സിലാക്കൂ, മൃഗങ്ങൾക്കും കുടുംബാംഗങ്ങളാകാൻ സാധിക്കും. നിങ്ങൾക്ക് ആ വികാരം മനസ്സിലാകുന്നില്ലെന്ന് കരുതി അങ്ങനെ ചെയ്യുന്ന മറ്റുള്ളവരെ പരിഹസിക്കരുത്-സാലി കുറിപ്പിൽ പറയുന്നു. സാലിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം Today a family in Kerala put up an obituary remembrance post for their beloved pet cat that they considered as family and the cat had the surname of the family of Nair. Felt happy seeing this in the morning and then suddenly seeing my whole timeline flooded with trolls of people mocking this beautiful deed as well as making it communal by saying why does the cat have a caste name attached to it etc. Most children have a surname of their parents to their names, even if they are Hindus, Muslims, or Christians. My dad had a dog (he had a lot) Ammu Varma whom he considered as his youngest daughter and she was always part of the family. The name given to her was the same surname that we all had which showed that she was part of our home and nothing to do with caste. She passed a few months after his death and she will always remain a sibling for me and my sister. Please grow up Kerala. Understand that animals can also be family and just because you all dont understand the emotions, please do not mock the ones that do. The poor cat deserves a lot more respect than all this human rights and wrongs🙏🏻🤷🏻♀️🤦🏻♀️ ചുഞ്ചു നായരെ ട്രോളിയ വിഷയത്തിൽ പ്രതികരണവുമായി മനശ്ശാസ്ത്ര വിദഗ്ധൻ ഡോ. സി ജെ ജോൺ ചേന്നക്കാട്ടുംഎത്തിയിട്ടുണ്ട്. വാലുള്ള പൂച്ചക്ക് വാലുള്ള പേരിടാനുള്ള സ്വാതന്ത്ര്യത്തെ ആദരിക്കണ്ടേ? മതപരമായ സൂചനകൾ ഉള്ള പേരുകൾ പൂച്ചയ്ക്കും പട്ടിക്കും ഇടരുതെന്ന നിയമം ഇപ്പോൾ ഇല്ലല്ലോ? -ജോൺ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരായുന്നു. ഡോ. സി ജെ ജോൺ ചേന്നക്കാട്ട് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം പൂച്ചയുടെ ചരമ വാർഷീക പരസ്യം ട്രോൾ എന്ന സംശയവും ഉയരുന്നു. പൂച്ചയുടെ ദേഹ വിയോഗത്തിൽ ഇങ്ങനെയൊക്കെ ദുഃഖിക്കുന്ന പതിവ് വിദേശത്തുണ്ട്.സ്വത്തു വളർത്തു മൃഗങ്ങൾക്കു എഴുതി വയ്ക്കുന്ന പുള്ളികൾ ഉണ്ട്. ചത്ത് പോകുമ്പോൾ കടുത്ത വിഷാദത്തിൽ പെട്ട് ആത്മഹത്യ ചെയ്യുന്നവർ പോലുമുണ്ട്. പ്രിയ പൂച്ചക്കായി ഒരു പരസ്യം കൊടുക്കുമ്പോൾ വർഗ്ഗീയ കണ്ണിലൂടെ ഇങ്ങനെ പരിഹസിക്കുന്നതിൽ പ്രതിഷേധിച്ചു തല്പര കക്ഷികൾ പത്ര സമ്മേളനം നടത്തിയെന്ന് വരും.വാലുള്ള പൂച്ചക്ക് വാലുള്ള പേരിടാനുള്ള സ്വാതന്ത്യത്തെ ആദരിക്കണ്ടേ? മത പരമായ സൂചനകൾ ഉള്ള പേരുകൾ പൂച്ചയ്ക്കും പട്ടിക്കും ഇടരുതെന്ന നിയമം ഇപ്പോൾ ഇല്ലല്ലോ? അതിനെ വെറുമൊരു ട്രോള് എന്ന് വിളിക്കരുതേ.മനുഷ്യരേക്കാൾ വളർത്തു മൃഗങ്ങളെ നമ്പാൻ പറ്റുന്ന കാലവുമല്ലേ? content highlights:sally varma facebook post supporting chunchu nair


from mathrubhumi.latestnews.rssfeed http://bit.ly/2WvPe9U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages