മുംബൈ: മോദി പ്രഭാവത്തിൽ ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു. ഒരുവേള സെൻസെക്സ് 300 പോയന്റോളം ഉയർന്നു. നിഫ്റ്റിയാണെങ്കിൽ 11,900ന് മുകളിലെത്തി. നിഫ്റ്റി 80.70 പോയന്റ് ഉയർന്ന് 11924.80ലും സെൻസെക്സ് 248.57 പോയന്റ് നേട്ടത്തിൽ 39683.29ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1782 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 797 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഇൻഫ്ര, ലോഹം, പൊതുമേഖല ബാങ്കുകൾ, എഫ്എംസിജി, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളായിരുന്നു പ്രധാനമായും നേട്ടത്തിൽ. ഐടി, ഫാർമ ഓഹരികൾ നഷ്ടത്തിലായിരുന്നു. ടാറ്റ സ്റ്റീൽ, യെസ് ബാങ്ക്, ഐഒസി, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, എസ്ബിഐ, ടൈറ്റൻ കമ്പനി, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. റിലയൻസ്, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ബജാജ് ഓട്ടോ, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex up 248 points
from mathrubhumi.latestnews.rssfeed http://bit.ly/2Ez7hSo
via
IFTTT
No comments:
Post a Comment