പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനും അജയ് ദേവഗണിന്റെ അച്ഛനുമായ വീരു ദേവഗൺ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ആണ് വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. സംസ്കാരം വൈകീട്ട് ആറിനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു. വീണ ദേവ്ഗൺ ആണ് ഭാര്യ.അനിൽ ദേവ്ഗൺ, കവിത, നീലം ദേവ്ഗൺ എന്നിവരാണ് മറ്റു മക്കൾ. അനിൽ ദേവ്ഗൺ അറിയപ്പെടുന്ന സംവിധായകനാണ്. നൂറ്റി അമ്പതോളം ഹിന്ദി ചിത്രങ്ങൾക്കു വേണ്ടി കോറിയോഗ്രാഫിയും സ്റ്റണ്ട് സംവിധാനവും നിർവഹിച്ചിട്ടുള്ള വീരു 1999ൽ മകൻ അജയ് ദേവഗണിനെയും അമിതാഭ് ബച്ചനെയും അഭിനേതാക്കളാക്കി സംവിധാനം ചെയ്ത ഹിന്ദുസ്ഥാൻ കീ കസം എന്ന സിനിമ ഹിറ്റായിരുന്നു. ക്രാന്തി, സൗരഭ്, സിംഗാസൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.സംവിധാന സഹായിയായും നിർമ്മാതാവായും സിനിമാരംഗത്ത് സജീവമായിരുന്നു അദ്ദേഹം. Content Highlights :Ajay devgans father stunt choreographer Veeru Devgan passes away
from mathrubhumi.latestnews.rssfeed http://bit.ly/2W4ozSc
via
IFTTT
No comments:
Post a Comment