അധികാരതുടര്‍ച്ചയിലും ബിജെപിക്ക് ആനകേറാമലയായി ദക്ഷിണേന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

അധികാരതുടര്‍ച്ചയിലും ബിജെപിക്ക് ആനകേറാമലയായി ദക്ഷിണേന്ത്യ

ന്യൂഡൽഹി: അധികാര തുടർച്ച നൽകുന്ന ത്രസിപ്പിക്കുന്ന വിജയവുമായാണ് എൻഡിഎ നിൽക്കുന്നത്. ഒറ്റയ്ക്ക് തന്നെ ഭരിക്കാൻ സാധിക്കുന്ന തരത്തിൽ കേവല ഭൂരിപക്ഷം മറികടന്ന ലീഡാണ് ബിജെപിക്ക്.എന്നാൽഹിന്ദി ഹൃദയഭൂമി ബിജെപിക്ക് ഒപ്പം നിൽക്കുമ്പോഴും ബിജെപിയെ അകറ്റിനിർത്തുകയാണ് ദക്ഷിണേന്ത്യ. കർണാടകയും തെലങ്കാനയും ഒഴിച്ച് നിർത്തിയാൽ ദക്ഷിണേന്ത്യയിൽ ബിജെപിക്ക് കാര്യമായി കടന്നുകയറാൻ സാധിച്ചിട്ടില്ല. 2008 ൽ കർണാടകയിൽ അധികാരത്തിലെത്തിയതിന് പിന്നാലെ ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം എന്ന് സംസ്ഥാനത്തെ ബിജെപി വിശേഷിപ്പിച്ചിരുന്നു. എന്നാൽ ആന്ധ്രയും തുടർന്ന് തെലങ്കാനയിലും പിന്നീട് തമിഴ്നാട്ടിലും ചെറിയ തോതിൽ സാന്നിധ്യം അറിയിക്കാൻ ബിജെപിക്ക് 2014 ലെ തിരഞ്ഞെടുപ്പിൽ സാധിച്ചു. ഇത്തവണയുംകർണാടകയ്ക്ക് അപ്പുറത്തേക്ക് സാന്നിധ്യം വളർത്താൻ ബിജെപിക്ക് സാധിച്ചിട്ടില്ല. കർണാടകയിൽ വളരെ നേരത്തെ തന്നെ ബിജെപി അനുകൂലമായ നിലമൊരുക്കിയെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ അത്രത്തോളം സാന്നിധ്യം ബിജെപിക്ക് വളർത്താൻ സാധിച്ചിട്ടില്ല. കർണാടകയ്ക്ക് പുറമെ ദക്ഷിണേന്ത്യയിൽ നിന്ന് ബിജെപിക്ക് ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ചത് തെലങ്കാനയിൽ നിന്നാണ്. രണ്ട് സീറ്റുകൾ. ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഇത്തവണ ബിജെപിക്ക് സാന്നിധ്യമറിയിക്കാനായിട്ടില്ല. ആന്ധ്രയിലും തമിഴ്നാട്ടിലും നിന്ന് ഇത്തവണ ബിജെപിക്ക് കൂടുതൽ അംഗങ്ങൾ ലോക്സഭയിലേക്കുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ പ്രദേശിക കക്ഷികൾ ശക്തമായിരിക്കുന്നതാണ് ആന്ധ്രയിലും തമിഴ്നാട്ടിലും ബിജെപിക്ക് ചലനമുണ്ടാക്കാൻ സാധിക്കാത്തതിന് കാരണം. മാത്രമല്ല കേരളമടക്കം ബിജെപിയെ ഇപ്പോഴും സംശയത്തോടെ തന്നെയാണ് സമീപിക്കുന്നത്. ബിജെപിയിൽ വിശ്വാസമർപ്പിക്കാൻ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങൾ തയ്യാറായിട്ടുമില്ല. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലവും ഇതിന്റെ സൂചനയാണ്. ദക്ഷിണേന്ത്യയിലേക്ക് കടന്നുകയറാൻ ഉത്തരേന്ത്യൻ തന്ത്രങ്ങൾ ബിജെപിയെ സഹായിച്ചേക്കില്ല. ഇതിന് പുതിയ എന്ത് ഫോർമുലയാണ് അമിത് ഷായുടെയും സംഘപരിവാറിന്റെയും ബുദ്ധിയിൽ തെളിയുക എന്നതാണ് കാത്തിരുന്നു കാണേണ്ടത്. Content Highlights:2019 Loksabha Election, BJP and South India


from mathrubhumi.latestnews.rssfeed http://bit.ly/2M4rsOl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages