ശ്രീലങ്കന്‍ സ്‌ഫോടനത്തിലെ പ്രതി കേരളത്തിലും കശ്മീരിലും എത്തിയിരുന്നുവെന്ന് ശ്രീലങ്കന്‍ സൈനീക മേധാവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

ശ്രീലങ്കന്‍ സ്‌ഫോടനത്തിലെ പ്രതി കേരളത്തിലും കശ്മീരിലും എത്തിയിരുന്നുവെന്ന് ശ്രീലങ്കന്‍ സൈനീക മേധാവി

കൊളംബോ: ന്യൂസിലാന്റ് ആക്രമണത്തിന് പ്രതികാരമായി ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ പ്രവര്‍ത്തിച്ചവര്‍ കേരളത്തിലും കശ്മീരിലും എത്തിയുരുന്നുവെന്ന് ശ്രീലങ്കന്‍ സൈനീക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകെ. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ശ്രീലങ്കന്‍ സേന ആക്രമണത്തിലെ കേരളത്തിന്റെ പങ്ക് വെളിപ്പെടുത്തുന്നത്.

ആക്രമണത്തില്‍ പങ്കെടുത്തവരും പിന്നില്‍ പ്രവര്‍ത്തിച്ചവരും ഇന്ത്യയിലേക്ക് പോയി. തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം കശ്മീരിലേക്കും ബെംഗളൂരുവിലേക്കും കേരളത്തിലേക്കുമാണ് പോയതെന്ന് അദ്ദേഹം പറഞ്ഞു.

എന്തിനാകും അവര്‍ ഇന്ത്യയിലേക്ക് പോയതെന്ന ചോദ്യത്തിന് കൃത്യമായറിയില്ലെങ്കിലും പരിശീലനത്തിനോ രാജ്യത്തിനു പുറത്തുള്ള മറ്റേതെങ്കിലും സംഘടനകളുമായി ബന്ധപ്പെടാനോ ആയിരിക്കുമെന്നാണ് കരുതുന്നത് എന്നാണ് സൂചന.

ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഭീകരവിരുദ്ധ ഏജന്‍സികളായ എന്‍ഐഎയും മറ്റും തമിഴ്‌നാട്ടിലേയും കേരളത്തിലേയും വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുകയാണ്. ഇതില്‍ ഐഎസുമായി ബന്ധമുള്ള നിരവധിയാളുകളെ പിടികൂടുകയും ചെയ്തിരുന്നു.

2017ല്‍ ഇന്ത്യയിലേക്ക് രണ്ട് ചവേറുകള്‍ കടന്നിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത രണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയവര്‍ നടത്തിയ യാത്രകള്‍ പരിശോധിച്ചാല്‍ ആക്രമണത്തിന് ലഭിച്ച രാജ്യാന്തര സഹായങ്ങള്‍ വിലയിരുത്താന്‍ സാധിക്കുമെന്ന് ലഫ്. ജനറല്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍, ശ്രീലങ്കന്‍ സേനാമേധാവിയുടെ പ്രതികരണത്തില്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം പ്രതികരിക്കാന്‍ തയ്യാറായില്ല. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇത്തരത്തില്‍ ഒരു ഒരു സൂചനയും പങ്കുവച്ചില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ലങ്കന്‍ സ്‌ഫോടനത്തിന് പിന്നില്‍ കശ്മീര്‍ ബന്ധം പോലും ഇന്ത്യന്‍ അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നില്ല.



from mangalam.com http://bit.ly/2UYPDwV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages