പൊള്ളാച്ചി: ലഹരിഗുളികകളും മദ്യവും മയക്കുമരുന്നും ഒഴുക്കി നടത്തിയ നടത്തിയ ഡി ജെ പാര്‍ട്ടിയില്‍ നിന്നും 150 ലധികം മലയാളി യുവാക്കളെ തമിഴ്‌നാട് പോലീസ് പിടികൂടി. സേത്തുമല അണ്ണാനഗറിലുള്ള അഗ്രി നെസ്റ്റ് എന്ന അനധികൃത റിസോര്‍ട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്നു പാര്‍ട്ടി നടത്തിയ യുവാക്കളാണ് പിടിയിലായത്. ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കി ഗ്രൂപ്പംഗങ്ങള്‍ ഒത്തു ചേരുകയായിരുന്നു.
കഞ്ചാവ്, കൊക്കൈയ്ന്‍, ലഹരിഗുളിക, മദ്യം എന്നിവ എത്തിച്ചായിരുന്നു പാര്‍ട്ടി. ലഹരിയിലായ യുവാക്കള്‍ റിസോര്‍ട്ടില്‍ അതിരു കടക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ഇടപെടുകയും അവര്‍ പോലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു. നാട്ടുകാര്‍ വിവരം നല്‍കിയത് അനുസരിച്ച് കോയമ്പത്തൂര്‍ എസ്പി സുജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റിസോര്‍ട്ടില്‍ എത്തുകയും 159 യുവാക്കളെ പിടികൂടുകയുമായിരുന്നു.
[IMG]
ഇവര്‍ക്കെതിരേ ആനമലൈ പോലീസ് കേസെടുത്തിട്ടുണ്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ് യുവാക്കളെന്നാണ് പോലീസില്‍ നിന്നും കിട്ടിയ വിവരം. ഇവരില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ കൊച്ചി കേന്ദ്രീകരിച്ച് കഞ്ചാവും കൊക്കൈയ്‌നും മദ്യവും ഉള്‍പ്പെടെ ലഹരി ഒഴുക്കി ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതായി നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. മയക്കുമരുന്ന് ഒഴുക്കിനെതിരേ കേരളാപോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ഇതോടെയാണ് അതിര്‍ത്തി കടന്നിരിക്കുന്നത്.
[IMG]
[IMG]
[IMG]
[IMG]
[IMG]
from mangalam.com http://bit.ly/2ZYjGbA
via IFTTT
No comments:
Post a Comment