പയ്യന്നൂര്‍: കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. ചീമേനി സ്വദേശി കെ. ശ്യാംകുമാറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കാസര്‍കോട് മണ്ഡലത്തിലെ 48ാം നമ്പര്‍ ബൂത്തില്‍ ശ്യാംകുമാര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആള്‍മാറാട്ടം, കള്ളവോട്ട് ചെയ്യുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 171, ഉപവകുപ്പുകളായ സി, ഡി, എഫ് എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് കേസെടുത്തത്. സ്വാധീനം ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തിയതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
സംഭവത്തെക്കുറിച്ച് കാസര്‍കോട് കളക്ടര്‍ ഡോ. ഡി. സജിത്ബാബു അന്വേഷിച്ച് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
from mangalam.com http://bit.ly/2UWgV7e
via IFTTT
No comments:
Post a Comment