ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിച്ചത് അഴിമതിക്കാരനായിട്ടാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി.മോദിജി, യുദ്ധം കഴിഞ്ഞു. കർമഫലം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ ഉൾവിചാരങ്ങൾഎന്റെ അച്ഛനിൽ ആരോപിച്ചതുകൊണ്ട് നിങ്ങൾ രക്ഷപ്പെടാൻ പോകുന്നില്ല.- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. Modi Ji, The battle is over. Your Karma awaits you. Projecting your inner beliefs about yourself onto my father won't protect you. All my love and a huge hug. Rahul — Rahul Gandhi (@RahulGandhi) May 5, 2019 അതേസമയം മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയുംരംഗത്തുവന്നിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ രക്ഷസാക്ഷിത്വത്തെ അപമാനിച്ചുവെന്നും മോദിക്ക് അമേത്തിയിലെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. രക്തസാക്ഷികളുടെ പേരിൽ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിച്ചിരിക്കുകയാണ്.ഈ കാപട്യം രാജ്യം ഒരിക്കലും മറക്കാൻ പോകുന്നില്ലെന്നും ട്വിറ്ററിൽ പ്രിയങ്ക പറയുന്നു. शहीदों के नाम पर वोट माँगकर उनकी शहादत को अपमानित करने वाले प्रधानमंत्री ने कल अपनी बेलगाम सनक में एक नेक और पाक इंसान की शहादत का निरादर किया। जवाब अमेठी की जनता देगी जिनके लिए राजीव गांधी ने अपनी जान दी। हाँ मोदीजी 'यह देश धोकेबाज़ी को कभी माफ नहीं करता'। — Priyanka Gandhi Vadra (@priyankagandhi) May 5, 2019 ഒന്നാം നമ്പർ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന് ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദി പറഞ്ഞത്. വിവാദമായ ബോഫോഴ്സ് അഴിമതി പരാമർശിച്ചായിരുന്നു മോദിയുടെ പരാമർശം. എന്നാൽ ഇത് പിന്നീട് വിവാദമായി മാറി. Content Highlights:Modi Ji, The battle is over. Your Karma awaits you- Rahul Gandhi hits Modi
from mathrubhumi.latestnews.rssfeed http://bit.ly/2H4rvp4
via
IFTTT
No comments:
Post a Comment