തിരുവനന്തപുരം: ദേശീയപാത വികസനത്തിനായുള്ള മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളത്തെ തഴഞ്ഞ് കേന്ദ്രം. കാസര്‍കോഡ് ഒഴികെയുള്ള ജില്ലകളെ ദേശീയപാത വികസനത്തിന്റെ രണ്ടാം മുന്‍ഗണന പട്ടികയിലേയ്ക്കാണ് കേന്ദ്രം മാറ്റിയിരിക്കുന്നത്. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് ദേശീയപാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നിര്‍ത്തിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു.
സംസ്ഥാനത്ത് പല ജില്ലകളിലേയും സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായി വരികയാണെന്നും, ഈ സാഹചര്യത്തില്‍ സ്ഥലമെടുപ്പ് നിര്‍ത്താനാകില്ലെന്നുമാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കേന്ദ്രത്തിനു അയച്ച കത്തില്‍ വ്യക്തമാക്കുന്നത്. കേരളത്തെ ഒന്നാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റണമെന്നും കേന്ദ്രത്തിനയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
തെക്കന്‍ ജില്ലകളില്‍ 50 ശതമാനത്തോളവും, വടക്കന്‍ ജില്ലകളില്‍ 80 ശതമാനത്തോളവും സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായ ഘട്ടത്തിലാണ് കാരണം വ്യക്തമാക്കാതെ കേരളത്തെ മുന്‍ഗണാന പട്ടികയില്‍ നിന്ന് തഴഞ്ഞിരിക്കുന്നത്. നേരത്തെ സ്ഥലം ഏറ്റെടുപ്പിനുള്ള തുക സംബ്‌നധിച്ച് ദേശീയ പാത വികസന അതോറിറ്റിയും- സംസ്ഥഘാന സര്‍ക്കാരും തമ്മില്‍ കടത്ത തര്‍ക്കം നിലനിന്നിരുന്നു. കേരളത്തിനു പുറമെ കര്‍ണാടകയേയും മുന്‍ഗണനാ പട്ടികയില്‍ നിന്ന് തഴഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയേയും മുഖ്യമന്ത്രിയുടെ ഓഫീസ് സമീപിക്കാനൊരുങ്ങുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലാണ് കേരളത്തെ തഴഞ്ഞതിന്റെ പിന്നിലെന്നും ആരോപണമുണ്ട്.
from mangalam.com http://bit.ly/2PPPdb9
via IFTTT
No comments:
Post a Comment