തൊടുപുഴ: ഇടുക്കിയിൽ കള്ളവോട്ട് നടന്നെന്ന യുഡിഎഫ് ആരോപണം നിഷേധിച്ച് മന്ത്രി എം എം മണി. ഇടുക്കിയിൽ സിപിഎം കള്ള വോട്ട് ചെയ്തെന്ന ആരോപണം തെറ്റാണ്. ആരോപണം തെളിയിക്കാൻ യുഡിഎഫിനെ വെല്ലുവിളിക്കുന്നുവെന്നും എം എം മണി പറഞ്ഞു. സിപിഎം കള്ളവോട്ട്ചെയ്തെന്ന് പറഞ്ഞഇടുക്കി ഡിസിസി പ്രസിഡന്റ്ഇബ്രാഹിം കുട്ടി കല്ലാർ സുബോധമില്ലാതെ സംസാരിക്കുകയാണെന്നും എംഎം മണി കുറ്റപ്പെടുത്തി. കള്ളവോട്ട് ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം എം മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തെന്നാണ് യുഡിഎഫ് ആരോപണം. content highlights: M M Mani on Idukki bogus voting allegation
from mathrubhumi.latestnews.rssfeed http://bit.ly/2YeaYVl
via
IFTTT
No comments:
Post a Comment