ലുധിയാന: അന്തരിച്ച മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. മുംബൈ ഭീകരാക്രമണ സമയത്ത് ദേശ്മുഖ് വേണ്ടവിധത്തിൽ പ്രവർത്തിച്ചില്ലെന്ന് ഗോയൽ ആരോപിച്ചു. മകന് ബോളിവുഡ് സിനിമയിൽ അവസരം ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു അപ്പോൾ ദേശ്മുഖെന്നും ഗോയൽ പറഞ്ഞു. ഞാൻ മുംബൈയിൽനിന്നാണ്. നിങ്ങൾ ഓർക്കുന്നുണ്ടാകും 26/11 മുംബൈ ഭീകരാക്രമണം. അന്നത്തെ കോൺഗ്രസ് സർക്കാർ ദുർബലവും ഒന്നും ചെയ്യാൻ സാധിക്കാത്തതുമായിരുന്നു. ഒബ്റോയി ഹോട്ടലിനുള്ളിൽ വെടിവെപ്പും ബോംബ് വർഷവും നടക്കുമ്പോൾ അന്നത്തെ മുഖ്യമന്ത്രി(വിലാസ് റാവു ദേശ്മുഖ്) ഒരു സിനിമാനിർമാതാവിനെയും കൂട്ടി ഹോട്ടലിനു പുറത്തെത്തി. അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നത് മകന് സിനിമയിൽ ഒരു വേഷം കിട്ടുന്നതിനെ കുറിച്ചായിരുന്നു.- ഗോയൽ പറഞ്ഞു. ശനിയാഴ്ച പഞ്ചാബിലെ ലുധിയാനയിൽ വ്യാപാരി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗോയൽ. ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖാണ് വിലാസ് റാവു ദേശ്മുഖിന്റെ മകൻ. content highlights:piyush goyal criticises vilasrao deshmukh
from mathrubhumi.latestnews.rssfeed http://bit.ly/2JA05cd
via
IFTTT
No comments:
Post a Comment