അഞ്ചുദിവസംകൊണ്ട് റിലയന്‍സിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയുടെ വിപണിമൂല്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

അഞ്ചുദിവസംകൊണ്ട് റിലയന്‍സിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയുടെ വിപണിമൂല്യം

മുംബൈ: കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് റിലയൻസ് ഇൻഡസ്ട്രീസിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം. കഴിഞ്ഞ ദിവസങ്ങളിലെ വില്പന സമ്മർദത്തിൽ റിലയൻസിന്റെ ഓഹരി വിലയിൽ 11 ശതമാനത്തോളം ഇടിവുണ്ടാവുമെന്ന് ബ്രോക്കിങ് ഹൗസുകൾ വിലയിരുത്തുകകൂടി ചെയ്തതോടെ ഓഹരിയെ കാര്യമായി ബാധിച്ചു. ഇതോടെ ജനുവരി 10നുശേഷം ഇതാദ്യമായി വിപണിമൂല്യത്തിന്റെ കാര്യത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസ് രാജ്യത്ത് ഒന്നാമതായി. കഴിഞ്ഞ മൂന്നുദിവസമായി വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുകയാണ്. ഈ ദിവസങ്ങളിൽ 2500 കോടി രൂപയുടെ ഓഹരികളാണ് ഇവർ കയ്യൊഴിഞ്ഞത്. അഞ്ച് വ്യാപാര ദിനങ്ങളിലായി 11 ശതമാനം നഷ്ടം റിലയൻസ് ഓഹരിക്കുണ്ടായപ്പോൾ സെൻസെക്സ് 3.9 ശതമാനം താഴ്ന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2Ym584b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages