ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ നാളെ സത്യപ്രതിജ്ഞാ ചടങ്ങിന് തയ്യാറെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷായും മന്ത്രിസഭാ രൂപീകരണത്തിനുള്ള മാരത്തോണ്‍ ചര്‍ച്ചയില്‍. ഇതോടെ പുതിയ മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകാമെന്ന ചര്‍ച്ചയ്‌ക്കൊപ്പം ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്ന ആകാംഷയും ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായി.
പാര്‍ട്ടിയെ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിച്ചതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച അമിത്ഷായുടെ കാര്യത്തില്‍ ഒരു വിവരവും പുറത്തുവന്നിട്ടില്ല. എന്നാല്‍ കഴിഞ്ഞ നരേന്ദ്രമോഡി മന്ത്രിസഭയില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ച രാജ്‌നാഥ് സിംഗ്, നിര്‍മ്മലാ സീതാരാമന്‍, നിതിന്‍ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, പീയൂഷ് ഗോയല്‍, നരേന്ദ്ര സിംഗ് തോമാര്‍, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ക്ക് സ്ഥാനം ഉണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍. ഇവര്‍ക്കൊപ്പം പാര്‍ട്ടി കരുത്തു കാട്ടിയ പശ്ചിമബംഗാള്‍, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നും പ്രതിനിധികള്‍ മന്ത്രിസഭയുടെ ഭാഗമായേക്കും.
മുന്നണിയുടെ ഭാഗമായ ശിവസേനയ്ക്കും ജെഡി (യു) വിനും ക്യാബിനറ്റിലും സഹമന്ത്രി സ്ഥാനവും ഉള്‍പ്പെടെ രണ്ടു രീതിയില്‍ പരിഗണന കിട്ടിയേക്കും. എല്‍ജെപിയ്ക്കും എസ്എഡിയ്ക്കും ഏതെങ്കിലും ഒരു സ്ഥാനം നല്‍കിയേക്കും. അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദലിനെയും എല്‍ജെപിയുടെ രാംവിലാസ് പസ്വാനേയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റ സീറ്റ് കിട്ടിയ എഐഎഡിഎംകെ യേയും പരിഗണിച്ചേക്കും. കഴിഞ്ഞ മന്ത്രിസഭയില്‍ ഇവര്‍ക്ക് സ്ഥാനം നല്‍കിയിരുന്നില്ല. നാളെ പ്രധാനമന്ത്രിക്കൊപ്പം 65 പേര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഇന്നലെ മോഡിയും അമിത്ഷായും തമ്മിലുള്ള ചര്‍ച്ചകള്‍ നീണ്ടത് അഞ്ചു മണിക്കൂറാണ്. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലൂം മന്ത്രിസഭയും സ്വീകരിക്കേണ്ട തന്ത്രങ്ങളും തന്നെയാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് സൂചന. അതേസമയം മന്ത്രിസഭയില്‍ അമിത്ഷാ എന്തു പദവിയായിരിക്കും വഹിക്കുക എന്നതാണ് ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. കേരളത്തില്‍ നിന്നും മന്ത്രിമാര്‍ ഉണ്ടായേക്കുമെന്നാണ് പ്രചരണങ്ങള്‍. കേരളത്തില്‍ നിന്നുള്ള ബിജെപി രാജ്യസഭാംഗങ്ങളോ സംസ്ഥാന നേതൃത്വത്തില്‍ പെട്ടവരോ ഉണ്ടാകുമെന്നും ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
from mangalam.com http://bit.ly/2Mi4jbo
via IFTTT
No comments:
Post a Comment