17-മത് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണ പ്രവൃത്തിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഊണിന് സമയമാകുമ്പോള്‍ അടുത്തുള്ള വീട്ടില്‍ കയറി ഭക്ഷണം കഴിക്കുന്ന ശീലവും, ഗര്‍ഭിണിയുടെ വയറ്റില്‍ തലോടിയതുമൊക്കെ വലിയ വിമര്‍ശനങ്ങളാണ് സൃഷ്ടിച്ചത്.
എനിക്ക് ഈ തൃശൂര്‍ വേണം....നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം... ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ...എന്ന പ്രസംഗത്തിനിടയിലെ ഡയലോഗുമൊക്കെ അദ്ദേഹത്തെ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ഇരയാക്കാന്‍ കാരണവുമായി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനത്തായെങ്കിലും സുരേഷ് ഗോപി തൃശൂരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വോട്ടുകള്‍ ലഭിച്ച ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. ഇലക്ഷന്‍ കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഡയലോഗുകള്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയാണ്.
തൃശൂര്‍ ഞാന്‍ ഇങ്ങെടുക്കുവാ...എന്ന ഡയലോഗ് ഒരു കല്യാണ ഫ്‌ളെക്‌സിലാണ് ഇപ്പോള്‍ അച്ചടിച്ചിരിക്കുന്നത്. ഫ്‌ളെക്‌സില്‍ തൃശൂര്‍ എന്ന് മാറ്റി വധുവിന്റെ പേരാണെന്ന് മാത്രം. വരന്‍ വധുവിനോട് പറയുന്ന വാക്കുകളായാണ് ഇത് ഫ്‌ളക്‌സില്‍ കാണിച്ചിരിക്കുന്നത്. എനിക്ക് വേണം ഈ രശ്മിയെ... നിങ്ങളെനിക്കീ രശ്മിയെ തരണം... ഈ രശ്മിയെ ഞാനിങ്ങെടുക്കുവാ.. എന്നാണ് ഫ്‌ളക്‌സില്‍ എഴുതിയിരിക്കുന്നത്. ഒരു കല്യാണ വണ്ടിയുടെ പുറകില്‍ കെട്ടിയ നിലയിലാണ് ഈ ഫ്‌ളെക്‌സ്.
from mangalam.com http://bit.ly/2Mgg5TD
via IFTTT
No comments:
Post a Comment