കോട്ടയം: പി ജെ ജോസഫ് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ആണെന്ന് കാണിച്ച് തിരഞ്ഞെടുപ്പു കമ്മീഷന് കത്ത്. കേരളാ കോൺഗ്രസ് എമ്മിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ്എബ്രഹാമാണ് കത്ത് നൽകിയത്. സംസ്ഥാന കമ്മറ്റി വിളിച്ചു ചേർത്ത് ചെയർമാനെ തിരഞ്ഞെടുക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ് കത്ത് നൽകിയിരിക്കുന്നത്. സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുന്നെ പാർട്ടിയിൽ ആധിപത്യം നേടുക എന്ന ലക്ഷ്യമാണ് കത്ത് നൽകിയതിലൂടെ ജോസഫ് വിഭാഗം ലക്ഷ്യം വയ്ക്കുന്നത്. മാണി വിഭാഗത്തിൽ നിന്നുള്ള ജോയ് ഏബ്രഹാമാണ് കത്ത് നൽകിയത് എന്നതാണ് ഇതിൽ ശ്രദ്ധേയം. നേരത്തെ ജോസഫിന് അനുകൂലമായ ഒരു സർക്കുലറും ജോയ് എബ്രഹാം പുറത്തിറക്കിയിരിക്കുന്നു. ചെയർമാന്റെ അഭാവത്തിൽ വർക്കിങ് ചെയർമാനിലേക്ക് ആ പദവി എത്തുമെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്. അതേസമയം കേരളാ കോൺഗ്രസ് എമ്മിന്റെ പാർലമെന്ററി പാർട്ടിയിലും സംസ്ഥാന കമ്മറ്റിയിലും ജോസഫ് പക്ഷത്തിന് കൃത്യമായി ഭൂരിപക്ഷമില്ല. പാർലമെന്ററി പാർട്ടിയിൽ മാണി വിഭാഗത്തിനാണ് മുൻതൂക്കം. പാർട്ടി ഭരണഘടന പ്രകാരം എം എൽ എമാരെ കൂടാതെ എം പിമാരും പാർലമെന്ററി പാർട്ടിയുടെ ഭാഗമാണ്. അങ്ങനെയെങ്കിൽ ജോസ് കെ മാണി എം പി, നിയുക്ത എം പി തോമസ് ചാഴികാടൻ, എം എൽ എമാരായ എൻ.ജയരാജ്, റോഷി അഗസ്റ്റിൻ എന്നിവർ മാണിപക്ഷത്താണുള്ളത്. മോൻസ് ജോസഫ്, പി ജെ ജോസഫിന്റെ പക്ഷത്താണുള്ളത്. സി എഫ് തോമസ് വിഷയത്തിൽ കൃത്യമായി നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല. കെ എം മാണിയോട് വ്യക്തമായ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന നേതാവാണ് സി എഫ് തോമസ്. content highlights:letter claiming p j joseph as chairman of kerala congress m submitted to election commission
from mathrubhumi.latestnews.rssfeed http://bit.ly/2WpxYU1
via
IFTTT
No comments:
Post a Comment