ഗോഡ്‌സെയെയും രാജീവ് ഗാന്ധിയെയും താരതമ്യം ചെയ്ത് ബി.ജെ.പി എം പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

ഗോഡ്‌സെയെയും രാജീവ് ഗാന്ധിയെയും താരതമ്യം ചെയ്ത് ബി.ജെ.പി എം പി

ബെംഗളൂരു: മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥൂറാം ഗോഡ്സെയെയും അന്തരിച്ച മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും താരതമ്യം ചെയ്ത് ബി ജെ പി എം പി. കർണാടകയിൽനിന്നുള്ള എം പി നളിൻ കുമാർ കട്ടീലിന്റെതാണ് വിവാദ പരാമർശം. ഗോഡ്സെ ഒരാളെ കൊലപ്പെടുത്തി. കസബ് 72 പേരെ കൊലപ്പെടുത്തി. രാജീവ് ഗാന്ധി 17000 പേരെ കൊലപ്പെടുത്തി. ഇതിൽ ആരാണ് കൂടുതൽ ക്രൂരനെന്ന് നിങ്ങൾ വിലയിരുത്തൂ- കട്ടീൽ ട്വീറ്റ് ചെയ്തു. നാഥൂറാം ഗോഡ്സെ ദേശസ്നേഹിയായിരുന്നെന്ന ഭോപ്പാലിലെ ബി ജെ പി സ്ഥാനാർഥി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന നടൻ കമൽഹാസന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് പ്രജ്ഞ ഇങ്ങനെ പറഞ്ഞത്. ഇതിനു പിന്നാലെയാണ് ഗോഡ്സെയെയും രാജീവ് ഗാന്ധിയേയും താരതമ്യം ചെയ്തുകൊണ്ട് കട്ടീൽ രംഗത്തെത്തിയിരിക്കുന്നത്. content highlughts:Nalin kumar kateel compares nathuram godse with rajiv gandhi


from mathrubhumi.latestnews.rssfeed http://bit.ly/2WQNdlE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages