ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിന് കോൺഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി പദത്തിൽ കോൺഗ്രസിന് താത്പര്യമില്ലെന്നും അത്തരം അവകാശവാദങ്ങൾ ഉന്നയിക്കില്ലെന്നും ഞാൻ പറഞ്ഞതായുള്ള വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയതും വർഷങ്ങളുടെ ചരിത്രവുമുള്ളതാണ് ഞങ്ങളുടെ പാർട്ടി. അവസരം കിട്ടിയാൽ ഞങ്ങൾ സർക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ താഴെ ഇറക്കാൻ പ്രധാനമന്ത്രി പദംവരെ ഒഴിവാക്കി വിട്ട് വീഴ്ചയ്ക്ക് കോൺഗ്രസ് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. പ്രധാനമന്ത്രിപദത്തിന് കോൺഗ്രസ് വാശിപിടിക്കില്ലെന്ന് ഗുലാം നബി ആസാദിന്റെ വാദം എ.ഐ.സി.സി. വക്താവ് രൺദീപ് സിങ് സുർജേവാലയും തള്ളിയിരുന്നില്ല. Content Highlights:Prime Minister post-not true that Congress will not claim-Ghulam Nabi Azad
from mathrubhumi.latestnews.rssfeed http://bit.ly/2LReXFN
via
IFTTT
No comments:
Post a Comment