പമ്പ: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകാമെന്ന് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. സിപിഎമ്മിൽ നിന്ന് യുഡിഎഫിലേക്ക് വോട്ടുകൾ മറിക്കാനാണ് സാധ്യത. പാർട്ടികളുടെ കേഡർമാർ മാത്രം അറിഞ്ഞ് കൊണ്ട് നടത്തുന്നതാണ് ക്രോസ് വോട്ടിങ്. ബിജെപി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിങിനുള്ള കാരണം. എൽഡിഎഫുകാർ യുഡിഎഫിന് ഇങ്ങനെ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ട്. അങ്ങനെ നടന്നോ എന്ന് 23-ന് തെളിയുമെന്നും കുമ്മനം പറഞ്ഞു. ശരിയായ നവോത്ഥാനം എന്താണെന്ന് മുഖ്യമന്ത്രിയെ പഠിപ്പിക്കുന്നതാകും തിരഞ്ഞെടുപ്പ് ഫലമെന്നും കുമ്മനം പറഞ്ഞു. പമ്പയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. Content Highlights:Cross voting-thiruvananthapuram lok sabha constituency-kummanam rajasekharan
from mathrubhumi.latestnews.rssfeed http://bit.ly/2w5bjxr
via
IFTTT
No comments:
Post a Comment