ഗര്‍ഭിണിയെ കൊലപ്പെടുത്തി വയറുകീറി കുഞ്ഞിനെ കൈവശപ്പെടുത്തി, സ്ത്രീയും മകളും അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

ഗര്‍ഭിണിയെ കൊലപ്പെടുത്തി വയറുകീറി കുഞ്ഞിനെ കൈവശപ്പെടുത്തി, സ്ത്രീയും മകളും അറസ്റ്റില്‍

വാഷിങ്ടൺ: ഒമ്പതുമാസം ഗർഭിണിയായ കൗമാരക്കാരിയെ കൊലപ്പെടുത്തിയ ശേഷം വയറുകീറി കുഞ്ഞിനെ കൈവശപ്പെടുത്തിയ സംഭവത്തിൽ സ്ത്രീയും മകളും അറസ്റ്റിൽ. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം. ഹൈസ്കൂൾ വിദ്യാർഥിനിയായ മാർലെൻ ഒച്ചോവ ലോപെസ് എന്ന പത്തൊമ്പതുകാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ക്ലാരിസ ഫിഗറോവ(46), മകൾ ഡിസൈറീ ഫിഗറോവ(24),ക്ലാരിസയുടെ പുരുഷസുഹൃത്ത് പിയോട്ടർ ബോബാക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലാരിസയ്ക്കും ഡിസൈറിക്കും മേൽ കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം മറച്ചുവെച്ച കുറ്റമാണ് പിയോട്ടറിനു മേലുള്ളത്. ക്ലാരിസ, ഡിസൈറി, ക്ലാരിസയുടെ പുരുഷ സുഹൃത്ത് പിയോട്ടർ. ഫോട്ടോ: എ പി ഏപ്രിൽ 23 മൂന്നുമണിയോടെയാണ് മാർലെനെ കാണാതാകുന്നത്. സ്കൂളിൽനിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു അവൾ. അന്നു വൈകിട്ട് മാർലെന്റെ വീട്ടിലേക്ക് ഒരു ഫോൺ കോൾ വന്നു. മാർലെന്റെ മൂന്നുവയസ്സുകാരനായ മകനെ പരിചരിക്കുന്ന ഡേ കെയർ സെന്ററിൽ നിന്നായിരുന്നു ആ ഫോൺ. മകനെ വിളിക്കാൻ മാർലെൻ ഇതുവരെ എത്തിയിട്ടില്ലെന്ന് ഡേ കെയർ സെന്റർ അധികൃതർ അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചു. മാർലെന്റെ ഫോണിൽനിന്ന് അവളുടെ ഭർത്താവിന് ഒരു സന്ദേശം എത്തിയിരുന്നു. വളരെ ക്ഷീണിതയാണെന്നും ഇനി വാഹനം ഓടിക്കാൻ വയ്യെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. അതിനുശേഷം മാർലെനെ കുറിച്ച് യാതൊരു വിവരവും ആർക്കും ലഭിച്ചില്ല. മാർലെൻ തിരിച്ചുവരുമെന്ന അവളുടെ കുടുംബത്തിന്റെ പ്രതീക്ഷ അവസാനിച്ചത് ബുധനാഴ്ചയാണ്. തെക്കു പടിഞ്ഞാറൻ ഷിക്കാഗോയിലെ ഒരു വീടിനു സമീപത്തെ മാലിന്യവീപ്പയിൽനിന്ന് കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ മാർലെന്റേതാണെന്ന് പോലീസ് സ്ഥിരീകരിച്ചപ്പോഴായിരുന്നു അത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധിയാളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വ്യാഴാഴ്ച വെകുന്നേരത്തോടെയാണ് ക്ലാരിസയുടെയും ഡിസൈറിയുടെയും ബോബാക്കിന്റെയും അറസ്റ്റ് പോലീസ് സ്ഥിരീകരിച്ചത്. ക്ലാരിസയുടെ വീടിനു പരിസരത്തെ മാലിന്യവീപ്പയിൽനിന്നായിരുന്നു മാർലെന്റെ മൃതദേഹത്തിന്റെഅവശിഷ്ടങ്ങൾ ലഭിച്ചത്. കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പ് മാർലെൻ ഫെയ്സ്ബുക്കിലെ ഒരു ഗ്രൂപ്പിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. തന്റെ പ്രസവത്തിയതി അടുത്തിരിക്കുകയാണെന്നും കുഞ്ഞിന് ആവശ്യമായ പല വസ്തുക്കളും തനിക്ക് വാങ്ങാൻ മാർഗമില്ലെന്നും അതിൽ വ്യക്തമാക്കിയിരുന്നു. കുഞ്ഞിന് ആവശ്യമായ വസ്തുക്കൾ തന്ന് സഹായിക്കണമെന്ന് അഭ്യർഥിച്ചു കൊണ്ടുള്ളതായിരുന്നു സന്ദേശം. സ്കൂളിൽ പോകുന്നതിനാൽ ജോലി ചെയ്യാൻ സാധിക്കുന്നില്ലെന്നും കുഞ്ഞിന് ആവശ്യമായ വസ്തുക്കൾ വാങ്ങാൻ പണമില്ലെന്നും മാർലെൻ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഈ സന്ദേശം കണ്ട ക്ലാരിസ കുഞ്ഞിന് ആവശ്യമായ വസ്ത്രങ്ങൾ സൗജന്യമായി നൽകാമെന്ന് മാർലെനെ അറിയിച്ചു. മകളുടെ കുഞ്ഞിന് ധാരാളം വസ്ത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവ തരാമെന്നും ക്ലാരിസ് മാർലെനെ വിശ്വസിപ്പിച്ചു. കൂടാതെ ഗ്രൂപ്പിൽനിന്നു മാറി സ്വകാര്യമായി തനിക്ക് സന്ദേശങ്ങൾ അയക്കാനും ക്ലാരിസ്നിർദേശം നൽകി. ഇപ്രകാരം ക്ലാരിസിന്റെ വിലാസം ലഭിച്ച മാർലെൻ അവരുടെ വീട്ടിലെത്തി. വീട്ടിലെത്തിയ മാർലെനെ ക്ലാരിസ കഴുത്തിൽ കുരുക്കുമുറുക്കി കൊലപ്പെടുത്തുകയും ശേഷം വയറുകീറി കുഞ്ഞിനെ കൈവശപ്പെടുത്തുകയുമായിരുന്നു. ആൺകുഞ്ഞായിരുന്നു മാർലെന്റെ ഉദരത്തിലുണ്ടായിരുന്നത്. കൊലപാതകത്തിന് ക്ലാരിസയെ സഹായിച്ചതായി ഡിസൈറി പോലീസിനോട് പറഞ്ഞു. ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ സംഭാഷണത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണമാണ് കൊലപാതകികളിലേക്ക് എത്തിയത്. മാർലെനെ കൊലപ്പെടുത്തി കുഞ്ഞിനെ കൈവശപ്പെടുത്തിയ ശേഷം അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് ക്ലാരിസ് ഷിക്കാഗോയിലെ സർക്കാർ കേന്ദ്രത്തിലേക്ക് വിളിച്ചിരുന്നു. പത്തുമിനുട്ടിനു മുമ്പ് താൻ പ്രസവിച്ച കുഞ്ഞ് ജീവനു വേണ്ടി പോരാടുകയാണെന്നും സഹായിക്കണമെന്നുമായിരുന്നു ക്ലാരിസ് പറഞ്ഞത്. തുടർന്ന് ഡോക്ടർമാരെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാർലെനെ കാണാതായ അതേദിവസമാണ് ക്ലാരിസിന്റെ സഹായം ആവശ്യപ്പെട്ടുള്ള ഫോൺ വന്നതെന്ന് അന്വേഷണത്തിനിടെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഡി എൻ എ പരിശോധനയിൽ കുഞ്ഞ് മാർലെന്റേതാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. ഒരു പക്ഷെ സ്വന്തം കുഞ്ഞായി വളർത്താനാകാം ക്ലാരിസ്, മാർലെനെ കൊലപ്പെടുത്തി കുഞ്ഞിനെ കൈവശപ്പെടുത്തിയതെന്ന് ഷിക്കാഗോ പോലീസ് സൂപ്രണ്ട് എഡ്ഡീ ജോൺസൺ വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2017ൽ ക്ലാരിസിന്റെ ഇരുപത്തേഴുകാരനായ മകൻ സ്വാഭാവിക കാരണങ്ങളാൽ മരിച്ചിരുന്നു.മാർലെന്റെ കുഞ്ഞിനെ അവളുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. നിലവിൽ കുഞ്ഞ് ആശുപത്രിയിലാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്. കുഞ്ഞിന്റെ തലച്ചോർ പ്രവർത്തനം നിലച്ചിരിക്കുകയാണെന്നും മാർലെന്റെ കുടുംബം അറിയിച്ചു. content highlights:mother and daughter arrested for killing pregnant woman and cutting child from her womb


from mathrubhumi.latestnews.rssfeed http://bit.ly/2VKnO0o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages