വാഷിങ്ടൺ: പാരീസിലെ ലൂവ്രെ മ്യൂസിയത്തിന് പുറത്തുള്ള ഗ്ലാസ് പിരമിഡ് അടക്കം ഒട്ടേറെ പ്രശസ്തമായ കെട്ടിടങ്ങളുടെ ശില്പിയായിട്ടുള്ള ലിയോ മിങ് പൈ (ഐ.എം.പൈ) അന്തരിച്ചു. 102 വയസ്സായിരുന്നു. 1917-ൽ ചൈനയിലാണ് അദ്ദേഹം ജനിച്ചത്. 18-ാം വയസിൽ അമേരിക്കയിലേക്ക് കുടിയേറി. രണ്ടാം ലോക മഹായുദ്ധ കാലത്ത് യുഎസ് സർക്കാരിന് കീഴിൽ ഗവേഷകനായ പ്രവർത്തിച്ചിട്ടുണ്ട്. 1955-ൽ സ്വന്തമായി നിർമാണ കമ്പനി തുടങ്ങി. വിവിധ രാജ്യങ്ങളിൽ നിർമിച്ചിട്ടുള്ള പ്രശസ്തവും ആധുനികവുമായ കെട്ടിടങ്ങളിൽ അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. സ്ഫടികവും സ്റ്റീലും ഉപയോഗിച്ചുള്ള അദ്ദേഹത്തിന്റെ നിർമിതകളാണ് ഏറെ പ്രശംസ നേടിയിട്ടുള്ളത്. പാരിസിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തിന് മുന്നലുള്ള ഗ്ലാസ് ഘടനയിൽ നിർമിച്ച പിരമിഡ് 1989-ലാണ് നിർമിച്ചത്. ജപ്പാനിലെ മിഹോ മ്യൂസിയം ഖത്തറിലെ ഇസ്ലാമിക് മ്യൂസിയം തുടങ്ങിയവയും അദ്ദേഹത്തിന്റെ നിർമിതികളാണ്. 80-ാം വയസിലാണ്ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്ലാമിക് മ്യൂസിയത്തിന്റെ നിർമാണത്തിന് അദ്ദേഹം നേതൃത്വം നൽകിയത്. Content Highlights:Louvre pyramid architect I M Pei dies aged 102
from mathrubhumi.latestnews.rssfeed http://bit.ly/2LQ8AT5
via
IFTTT
No comments:
Post a Comment