കോഴിക്കോട്: പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണയിൽ നിന്ന് വെള്ളം ഒഴുക്കിവിടുന്നു. ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളമാണ് തുറന്നുവിടുന്നത്. തടയണ പൊളിച്ചുമാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ പൊളിച്ചുനീക്കൽ താമസിക്കുകയായിരുന്നു. മഴക്കാലത്തിന് മുമ്പ് തടയണ പൊളിക്കണമെന്ന് സർക്കാരിന് വിദഗ്ദ സമിതി നിർദേശമുണ്ടായിരുന്നു. ഇതിനെല്ലാമൊടുവിലാണ് തടയണ പൊളിക്കാനുള്ള നടപടി തുടങ്ങിയത്. തടയണ പൊളിക്കുന്നതിന്റെ ഭാഗമായി ഇതിൽ തടഞ്ഞുനിർത്തിയിരിക്കുന്ന വെള്ളം തുറന്നുവിടുകയാണ് ചെയ്തിരിക്കുന്നത്. മെയ് 23 ന് മുമ്പ് തടയണ പൊളിച്ച് വെള്ളം ഒഴുക്കി വിട്ടതിന് ശേഷം മലപ്പുറം ജില്ലാ കലക്ടർ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി പുരോഗമിക്കുന്നത്. ജെസിബി ഉപയോഗിച്ച് തടയണയുടെ ഒരു ഭാഗം തുറന്ന് വെള്ളം തുറന്നുവിടുകയാണ് ഇപ്പോൾ ചെയ്യുന്നത്്. രണ്ടുദിവസം കൊണ്ട് തടയണ വറ്റിച്ചതിന് ശേഷം ഇതിന്റെ ചിത്രങ്ങൾ ജില്ലാ കലക്ടറിന് സമർപ്പിക്കും. തടയണയുമായി ബന്ധപ്പെട്ട് രണ്ടുവർഷമായി നിയമ പോരാട്ടം നടന്നു വരുകയായിരുന്നു. പി.വി അൻവറിന്റെ പേരിൽ ഉണ്ടായിരുന്ന സ്ഥലമായിരുന്നു ഇത്. കേസ് വന്നപ്പോൾ ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. Content Highlights:P. V. Anvar MLA, Illegal Check dam, High Court
from mathrubhumi.latestnews.rssfeed http://bit.ly/2HvMkZj
via
IFTTT
No comments:
Post a Comment