മുൻനിര വിശ്രമിച്ചു; ബാഴ്‌സയ്ക്ക് ഞെട്ടുന്ന തോല്‍വി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

മുൻനിര വിശ്രമിച്ചു; ബാഴ്‌സയ്ക്ക് ഞെട്ടുന്ന തോല്‍വി

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിനുവേണ്ടി മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ച എഫ്.സി. ബാഴ്സലോണയ്ക്ക് സ്പാനിഷ് ലാ ലീഗയിൽ ഞെട്ടുന്ന തോൽവി. ലീഗ് കിരീടം ഉറപ്പിച്ചുകഴിഞ്ഞ ബാഴ്സുടെ സബ്സ്റ്റിറ്റ്യട്ട് നിരയെ സെൽറ്റ വിഗോ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് തകർത്തത്. അറുപത്തിയേഴാം മിനിറ്റിൽ ഗോമസും എൺപത്തിയെട്ടാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഇയാഗോ ആസ്പാസുമാണ് സെറ്റയുടെ ഗോളുകൾ നേടിയത്. ലയണൽ മെസ്സി, ലൂയിസ് സുവാരസ്, പിക്വെ, ഇവാൻ റാക്കിറ്റിച്ച്, സെർജിയോ ബുസ്ക്കറ്റ്സ്, ജോർഡി ആൽബ എന്നിവരെ പുറത്തിരുത്തിയാണ് ബാഴ്സ സെൽറ്റയെ നേരിട്ടത്. ഡെംബലെയാവട്ടെ കളിക്കിടെ പരിക്ക് കാരണം പിൻവാങ്ങുകയും ചെയ്തു. ആദ്യം വാറിലൂടെ ഒരു ഗോൾ നിഷേധിക്കപ്പെട്ട സെൽറ്റ പിന്നീട് വാറിന്റെ സഹായത്തോടെ തന്നെയാണ് ആദ്യം ലീഡ് നേടിയത്. ഗോളിലേയ്ക്കുള്ള ആദ്യ ഷോട്ട് കാണാൻ ഇരുപത്തിയെട്ട് മിനിറ്റ് കാത്തുനിൽക്കേണ്ടിവന്ന മത്സരത്തിന്റെ രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റിലാണ് സെൽറ്റയ്ക്ക് ഗോൾ നിഷേധിക്കപ്പെട്ടത്. നെസ്റ്റർ അരൗജോ ഗോളിലേയ്ക്കൊരു ഹെഡ്ഡർ പായിച്ചെങ്കിലും വീഡിയോ വിധി നിർണയിച്ചപ്പോൾ അത് അനുവദിക്കപ്പെട്ടില്ല. തോറ്റെങ്കിലും 36 കളികളിൽ നിന്ന് 83 പോയിന്റുമായി കിരീടം ഉറപ്പിച്ചിരിക്കുകയാണ് ബാഴ്സ. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോയ്ക്ക് 36 കളികളിൽ നിന്ന് 74 പോയിന്റാണുള്ളത്. ഇനി ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് ടീമുകൾക്ക് ശേഷിക്കുന്നത്.ബാഴ്സയ്ക്കെതിരായ ജയത്തോടെ 36 കളികളിൽ നിന്ന് 40 പോയിന്റായ സെൽറ്റ പതിനാലാം സ്ഥാനത്തേയ്ക്ക് കയറി. ആൻഫീൽഡിൽ ലിവർപൂളിനെതിരേ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിക്കുവേണ്ടിയാണ് ബാഴ്സ മുൻനിര താരങ്ങൾക്ക് വിശ്രമം അനുവദിച്ചത്. നൗകാമ്പിൽ നടന്ന ആദ്യപാദ സെമിയിൽ അവർ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജയിച്ചത്. Content Highlights:Celta Vigo Defeats Barcelona in Laliga 2019


from mathrubhumi.latestnews.rssfeed http://bit.ly/2VN6pn7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages