മുംബൈ: തൃശൂർ പൂരത്തിന്റെ ഓഡിയോ പകർപ്പവകാശവുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നു. തൃശൂർപൂരത്തിന്റെ ഓഡിയോ പകർപ്പവകാശം റസൂൽ പൂക്കുട്ടിയുടെ സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക്കിന് ലഭിച്ചതിനാൽ പൂരവുമായി ബന്ധപ്പെട്ട വീഡിയോകൾക്കും ഓഡിയോകൾക്കും യൂട്യൂബ് വിലക്കേർപ്പെടുത്തുന്നതാണ് വിവാദത്തിന് വഴിവെച്ചത്. റസൂൽപൂക്കുട്ടിയുടെ സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിന്റെ പകർപ്പവകാശം സോണി മ്യൂസിക്കിനാണ്. അതുകൊണ്ട് തന്നെ പൂരവുമായി ബന്ധപ്പെട്ട വീഡിയോയും ശബ്ദങ്ങളും യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ സാധിക്കില്ല. പഞ്ചവാദ്യം, പഞ്ചാരിമേളം, ഇലഞ്ഞിത്തറമേളം എന്നിവയാണ് സൗണ്ട് സ്റ്റോറിയിലുള്ളത്. ചിത്രത്തിലെ മ്യൂസിക്കിന് കോപ്പിറൈറ്റ് ഉള്ളതിനാൽഈ മേളങ്ങെളുടെ ശബ്ദം അനുമതിയില്ലാതെ ഉപയോഗിച്ചാൽ അത് കോപ്പി റൈറ്റ് ലംഘനമാകും. ഫെയ്സ്ബുക്ക് ലൈവ് കൊടുത്താലും കോപ്പി റൈറ്റ് ക്ലെയിം ഉണ്ടാകും. സൗണ്ട് സ്റ്റോറിയിൽ ഉപയോഗിച്ച പഞ്ചവാദ്യം ഉൾപ്പെടെയുള്ള മ്യൂസിക്കിന്റെ പകർപ്പാവകാശംസോണി സ്വന്തമാക്കിയതോടെപൂരം ഓൺലൈൻമാധ്യമങ്ങൾക്ക് ലൈവായി നൽകുമ്പോൾ കോപ്പിറൈറ്റ് പ്രശ്നം നേരിട്ടിരുന്നു. ഇതോടെയാണ് എആർഎൻ ഉൾപ്പെടെയുള്ളപല പ്രാദേശിക ചാനലുകളും ഓൺലൈൻ മീഡിയകളും പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേ സമയം കോപ്പിറൈറ്റ് വിവാദങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ തനിക്ക് ദുഃഖം തോന്നുന്നൂവെന്ന് റസൂൽപൂക്കുട്ടി പ്രതികരിച്ചു. ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. സോണിയുമായി തനിക്ക് യാതൊരു ഇടപാടുമില്ല. ഓഡിയോ റെക്കോഡ് ചെയ്തത് ആർക്കൈവ് ആയിട്ടാണ്. സൗണ്ട് സ്റ്റോറിയുമായി ബന്ധപ്പെട്ട വീഡിയോക്ക് തനിക്ക് പങ്കില്ല. വീഡിയോ പ്രശാന്ത് പ്രഭാകറും പോസ്റ്റൺ മീഡിയയുമാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം മാത്രമാണ് സോണിക്ക് നൽകിയിട്ടുള്ളതെന്നാണ് എന്റെ അറിവ്. ഐപിആറോ, കോപ്പി റൈറ്റ് ലഭിക്കുന്ന രീതിയിലുള്ള എന്തെങ്കിലും നൽകിയിട്ടുള്ളതായോ തനിക്ക് അറിയില്ല- റസൂൽപൂക്കുട്ടി പ്രതികരിച്ചു. എന്നാൽകമ്പനിയുടെ അനുമതി വാങ്ങിയാൽ മാത്രമേ മറ്റുള്ളവർക്ക് വീഡിയോ അപ്ലോഡ് ചെയ്യാൻ സാധിക്കുകയുള്ളു. തൃശ്ശൂരിലെ പ്രാദേശിക ചാനൽ അപ്ലോഡ് ചെയ്ത പൂരംകാഴ്ചയ്ക്ക് ഇതുപോലെ കോപിറൈറ്റ് അവകാശവാദം ഉണ്ടായപ്പോൾ ചാനൽ ഇതിനെ ചോദ്യം ചെയ്തിരുന്നു. സോണി ഇത് മാന്വൽ ആയി അല്ല പകർപ്പാവകാശം ഉന്നയിക്കുന്നതെന്നും കോപ്പിറൈറ്റ് ഉള്ള മ്യൂസിക്കിലെ പഞ്ചാരിമേള ഭാഗങ്ങളും മറ്റുംആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ഓട്ടോമാറ്റിക് ആയി കോപ്പിറൈറ്റ് പരിധിയിൽ വരുന്നതാണെന്നുമായിരുന്നു കമ്പനിയുടെവിശദീകരണം. പ്രാദേശിക മാധ്യമങ്ങളാണ് ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയതെങ്കിലും ഇപ്പോൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും വൻപ്രതിഷേധമാണ് ഉയരുന്നത്. Content Highlights:Thrissur Pooram, copyright, sony music
from mathrubhumi.latestnews.rssfeed http://bit.ly/2WIMIdf
via
IFTTT
No comments:
Post a Comment