പെരിയ ഇരട്ടക്കൊല; വിദേശത്തേക്ക് കടന്ന പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

പെരിയ ഇരട്ടക്കൊല; വിദേശത്തേക്ക് കടന്ന പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി

മംഗലാപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ വിദേശത്തേക്ക് കടന്ന പ്രതി പിടിയിൽ. പാക്കം സ്വദേശി സുബീഷാണ് മംഗലാപുരം വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. കൊലപാതകം നടന്നതിന് പിന്നാലെ ഫെബ്രുവരി 17ന് ശേഷമാണ് സുബീഷ് നാട്ടിൽ നിന്ന് കടന്നുകളഞ്ഞത്. ഉദുമ മേഖലയിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തിരുന്ന ആളായിരുന്നു സുബീഷ്. കൊലപാതകം നടന്ന ആദ്യ ദിനങ്ങളിൽ ഇയാൾ പ്രദേശത്തുണ്ടായിരുന്നു. എന്നാൽ അന്വേഷണം ശക്തമായതോടെ ഇയാൾ മുങ്ങി. വിദേശത്തേക്ക് കടന്നുവെന്ന് മനസിലായതോടെ സുബീഷിനെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങിയിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാവിലെ മംഗലാപുരം വിമാനത്താവളത്തിലെത്തിയ സുബീഷിനെ പോലീസ് പിടികൂടുകയായിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന ആളാണ് പിടിയിലായ സുബീഷ്. വിദേശത്തുനിന്ന് ഇയാളെ പിടികൂടുന്നതിനായി ഇന്റർപോളിന്റെ സഹായം തേടാനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങിയിരുന്നു. സുബീഷിന്റെ അറസ്റ്റോടെ കേസിലെ പ്രധാനപ്പെട്ട മുഴുവൻ പ്രതികളും കസ്റ്റഡിയിലായെന്നാണ് സൂചന. പ്രതിപ്പട്ടികയിലുള്ള എല്ലാവരും അറസ്റ്റിലായി. സുബീഷിനെ പിടികൂടിയതോടെ കേസിൽ അറസ്റ്റിലാകുന്ന പ്രതികളുടെ എണ്ണം 14 ആയി. Content Highlights:Kasarkode Double Murder case, one convict Arrested from Mangalapuram Air Port


from mathrubhumi.latestnews.rssfeed http://bit.ly/2JJBIJk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages