കോട്ടയം: കേരളാകോണ്‍ഗ്രസില്‍ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാന കമ്മറ്റി ഉടന്‍ ചേരുമെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി. ഒരു സ്ഥാനങ്ങള്‍ സംബന്ധിച്ച ഒരു തര്‍ക്കവും ഇല്ലെന്നും പറഞ്ഞു. പാര്‍ട്ടിയില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫ് സ്വാധീനം നേടുന്നതായുള്ള സൂചനകള്‍ ദൃശ്യമായതോടെയാണ് ജോസ് കെ മാണി നിലപാട് കടുപ്പിച്ച് രംഗത്ത് വന്നത്.
നേരത്തേ മാണിയുടെ അനുസ്മരണ നീക്കത്തില്‍ ചെയര്‍മാനെ തീരുമാനിക്കാനുള്ള നീക്കം കോടതി ഇടപെടലില്‍ തടസ്സപ്പെട്ടിരുന്നു. നിലവില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫിന്റെ സ്വാധീനം പാര്‍ട്ടിയില്‍ ശക്തമാകുന്നതിന്റെ സൂചന ദൃശ്യമായി തുടങ്ങിയതോടെ ജോസ്.കെ.മാണിയും സംഘവും പ്രതിരോധത്തിലായി. മാണിവിഭാഗത്തിലെ പ്രബല വിഭാഗം ഒപ്പം നില്‍ക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയില്‍ മാണിയുടെ വിശ്വസ്തന്‍മാരായ സിഎഫ് തോമസും ജോയ് ഏബ്രഹാമും പി ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചതാണ് ജോസ് കെ മാണിക്ക് ഏറ്റവും തിരിച്ചടിയായിരിക്കുന്നത്. ജോസഫിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് ഏബ്രഹാമിനെതിരേ നടപടി ആവശ്യപ്പെട്ട യൂത്ത് ഫ്രണ്ട് പാലാ മണ്ഡലം കമ്മറ്റി രംഗത്ത് വന്നിരിക്കുകയാണ്. ചെയര്‍മാനെ ഉടന്‍ തെരഞ്ഞെടുക്കണമെന്നും സംസ്ഥാന കമ്മറ്റി വിളിക്കണമെന്നും മാണി വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യത്തില്‍ ഒപ്പുശേഖരണം നടത്താനും പാലായില്‍ തീരുമാനമുണ്ടായി.
ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ട സംസ്ഥാന കമ്മറ്റിയിലും ജോസ് കെ മാണിക്ക് കനത്ത സ്വാധീനം ഉണ്ടെങ്കിലൂം പാര്‍ട്ടി യോഗം വിളിക്കേണ്ടത് വര്‍ക്കിംഗ് ചെയര്‍മാനാണ്. പിജെ ജോസഫ് സംസ്ഥാന കമ്മറ്റിയോഗം വിളിച്ചു ചേര്‍ക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ സമ്മര്‍ദ്ദപ്പെടുത്തി അക്കാര്യം ചെയ്യിക്കുക എന്ന ആശയമാണ് ഒപ്പുശേഖരണം തന്ത്രത്തിലൂടെ ജോസ് കെ മാണി ഉദ്ദേശിക്കുന്നത്. അതിനിടയില്‍ അനുസ്മരണ യോഗത്തില്‍ ചെയര്‍മാനെ തീരുമാനിക്കുന്നതിനെതിരേ കോടതിയില്‍ ഹര്‍ജി നല്‍കിയ കൊല്ലം ജില്ലാ സെക്രട്ടറിയെ കൊണ്ട് കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളും ജോസ് കെ മാണി ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.
from mangalam.com http://bit.ly/2EftTYc
via IFTTT
No comments:
Post a Comment