തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ശക്തമായി ക്യാബിനറ്റിന്റെ അകത്ത് ഫൈറ്റ് ചെയ്തിട്ടുണ്ടെന്നും ഫയലുകള്‍ വരെ എടുത്തെറിഞ്ഞിട്ടുണ്ടെന്നും സിപിഎം നേതാവ് സി ദിവാകരന്‍. അന്ന് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞുവെച്ചുവെന്നും ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് അന്ന് താന്‍ ചോദിച്ചെന്നും പറഞ്ഞു.
തിരുവനന്തപുരത്ത് മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ഡി സാജു അനുസ്മരണചടങ്ങിലാണ് സിപിഎം നേതാക്കള്‍ക്കെതിരെ ദിവാകരന്‍ ആഞ്ഞടിച്ചത്. വിഎസ് അച്യുതാനന്ദനെയും തോമസ് ഐസക്കിനെയും രൂക്ഷമായി വിമര്‍ശിച്ച സി ദിവാകരന്‍ അക്കാലത്ത് സിപിഐ മന്ത്രിമാരെ തഴയുന്ന സമീപനം ഉണ്ടായിരുന്നതായും പറഞ്ഞു. ക്യാബിനറ്റിന്റെ അകത്ത് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ വരും. ശമ്പള കമ്മീഷന്റെ കാര്യത്തില്‍ ശക്തമായി ക്യാബിനറ്റിന്റെ അകത്ത് ഫൈറ്റ് ചെയ്തിട്ടുണ്ട്. ഫയലുകള്‍ വരെ അന്ന് എടുത്തെറിഞ്ഞിട്ടുണ്ട്.
ഞാനും മന്ത്രിയാണ്. ഞാനാണ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി. സൈന്‍ ചെയ്താല്‍ അത് ക്യാബിനറ്റ് അംഗീകരിക്കേണ്ട കാര്യമേയുള്ളൂ. ഓരോ വകുപ്പിലും കേറി മേയാന്‍ ധനമന്ത്രിക്ക് എവിടെയാണ് അധികാരം കൊടുത്തിട്ടുള്ളത്. റൂള്‍ ഓഫ് ബിസിനസ്സില്‍ ഞാന്‍ വായിച്ചിട്ട് ഒന്നു കാണുന്നില്ലെന്ന് ദിവാകരന്‍ പറഞ്ഞു. വി എസ് അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ദിവാകരന്‍ ആരോപിച്ചു.
from mangalam.com http://bit.ly/2YxlNBV
via IFTTT
No comments:
Post a Comment