അമേഠി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി പ്രിയങ്ക; 'ഗോഡ്‌സെയെ കുറിച്ചുള്ള അഭിപ്രായം മോഡി വ്യക്തമാക്കണം' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

അമേഠി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി പ്രിയങ്ക; 'ഗോഡ്‌സെയെ കുറിച്ചുള്ള അഭിപ്രായം മോഡി വ്യക്തമാക്കണം'

ന്യുഡല്‍ഹി: അമേഠി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യമുണ്ടായാല്‍ മത്സരിക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്ന സഹോദരനും പാര്‍ട്ടി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഫലമറിഞ്ഞ ശേഷം അമേഠി മണ്ഡലത്തില്‍ നിന്ന് രാജിവയ്ക്കുകയും വയനാട് സീറ്റ് നിലനിര്‍ത്തുകയും ചെയ്യുമെന്ന സൂചനയുമാണ് പ്രിയങ്ക നല്‍കുന്നത്. ഗാന്ധി കുടുംബം പരമ്പരാഗതമായി മത്സരിക്കുന്ന അമേഠി സീറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നുമുള്ള നിലപാടാണ് പ്രിയങ്കയുടെത്.

ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കുന്നത്. അമേഠി സീറ്റ് രാഹുല്‍ ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പിന് തയ്യാറാകുമോ എന്ന ചോദ്യത്തിന് തനിക്ക് അതൊരു വെല്ലുവിളി അല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

സീറ്റുകളിലൊന്ന് ഉപേക്ഷിക്കാന്‍ സഹോദരന്‍ തയ്യാറായാല്‍ അക്കാര്യത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയും തീരുമാനമുണ്ടാകുകയും ചെയ്യുമെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

അതിനിടെ, നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രിയങ്ക സംസാരിച്ചു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ കുറിച്ച് മോഡി നിലപാട് വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതവാണ് നിങ്ങള്‍, ഗാന്ധിയുടെ ഘാതകനെ കുറിച്ച് നിങ്ങളുടെ നിലപാട് എന്താണ്? പ്രിയങ്ക ചോദിക്കുന്നു.



from mangalam.com http://bit.ly/2HpIa6n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages