14 വര്‍ഷത്തിനുശേഷം പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി എന്‍.സി.ഇ.ആര്‍.ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

14 വര്‍ഷത്തിനുശേഷം പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി എന്‍.സി.ഇ.ആര്‍.ടി

ന്യൂഡൽഹി: 2005 മുതൽ പിന്തുടർന്നുവരുന്ന ദേശീയ പാഠ്യപദ്ധതി 14 വർഷത്തിനുശേഷം പരിഷ്കരിക്കാനൊരുങ്ങി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസേർച്ച് ആൻഡ് ട്രെയിനിങ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമാകും ഇതിനായുള്ള കമ്മിറ്റിയെ നിയമിക്കുകയെന്ന് എൻ.സി.ഇ.ആർ.ടി ഡയറക്ടർ ഋഷികേശ് സേനാപതിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള നടപടിക്രമങ്ങൾ നേരത്തെ ആരംഭിച്ചതായി ഋഷികേശ് സേനാപതി അറിയിച്ചു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ബുദ്ധിജീവികൾ തുടങ്ങി വിവിധ മേഖലകളിലെ 72000-ത്തോളം പേരിൽ നിന്നായി ഒരുലക്ഷത്തിലേറെ നിർദേശങ്ങൾ ഇതിനായി സമാഹരിച്ചതായി സേനാപതി വ്യക്തമാക്കി. വിശദമായ പഠത്തിനായി കമ്മിറ്റിയെ രൂപവത്കരിക്കലാണ് അടുത്ത ഘട്ടം. പരിഷ്കരണങ്ങളുടെ ഭാഗമായി 2019 ഡിസംബറിനകം 42 ലക്ഷത്തോളംസ്കൂൾ അധ്യാപകർക്ക് പരിശീലനം നൽകാനും എൻ.സി.ഇ.ആർ.ടി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി ത്രിപുരയിലെ 31000 അധ്യാപകർക്ക് മൂന്ന്മുതൽ നാല് മാസം വരെ ദൈർഘ്യമുള്ള പരിശീലനം നൽകിയിരുന്നു. 284 വിദഗ്ധരെയായിരുന്നു ഇതിനായി കൗൺസിൽ നിയോഗിച്ചത്. ദേശീയ പാഠ്യപദ്ധതി എൻ.സി.ഇ.ആർ.ടിസ്കൂൾ സിലബസും പാഠപുസ്തങ്ങളും തയ്യാറാക്കുന്നതും, അധ്യാപക പരിശീലനത്തിനുള്ള മാർഗനിർദേശങ്ങൾ നൽകുന്നതും ദേശീയ പാഠ്യപദ്ധതി പ്രകാരമാണ്. 1975, 1988, 2000, 2005 വർഷങ്ങളിൽ ഇതിൽ വിവിധ പരിഷ്കരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അധ്യാപകരിൽനിന്ന് മാറി വിദ്യാർഥികേന്ദ്രീകൃതമായ പാഠ്യപദ്ധതിക്കാണ് 2005-ൽ രൂപം നൽകിയത്. യു.ജി.സി മുൻ ചെയർപേഴ്സൺ പ്രൊഫസർ യശ്പാലിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയായിരുന്നു 2005-ൽ ദേശീയ പാഠ്യപദ്ധതിക്ക് രൂപം നൽകിയത്. കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുകയെന്നതായിരുന്നു കമ്മിറ്റി സ്വീകരിച്ച പാഠ്യപദ്ധതിയുടെ പ്രധാന ലക്ഷ്യം. പുതുതായി വരാനിരിക്കുന്ന പരിഷ്കരണം ദേശീയ സ്കൂൾ വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഏറ്റവും നിർണായകമാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. Content Highlights:National Curriculum Framework, NCERT, School Education Policy, UGC, School Syllabus


from mathrubhumi.latestnews.rssfeed http://bit.ly/2WS5n6D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages