ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെ നടക്കാനിരിക്കെ കേന്ദ്രത്തിൽ ബി ജെ പി ഇതരസർക്കാർ രൂപവത്കരിക്കാനുള്ള നീക്കം സജീവം.ടി ഡി പി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബി ജെ പി ഇതര സർക്കാർ രൂപവത്കരണ ശ്രമങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് ചന്ദ്രബാബു നായിഡുവാണ്. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പേ പ്രതിപക്ഷ കക്ഷികൾക്കിടയിൽ സമവായമുണ്ടാക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. രാവിലെ പത്തുമണിയോടെയാണ് രാഹുലുമായി നായിഡു കൂടിക്കാഴ്ച നടത്തിയത്. രാഹുലിനെ സന്ദർശിച്ച നായിഡു, ഡൽഹിയിൽനിന്ന് ഉച്ചയ്ക്കു ശേഷം 2.45ന് ലഖ്നൗവിലേക്ക് വിമാനമാർഗം പോകും. എസ് പി നേതാവ് അഖിലേഷ് സിങ് യാദവ്, ബി എസ് പി നേതാവ് മായാവതി എന്നുവരുമായും കൂടിക്കാഴ്ച നടത്തും. ഉത്തർപ്രദേശ് തലസ്ഥാനത്ത് 3.45 ഓടെയാകും ഇരുനേതാക്കളുമായി നായിഡു കൂടിക്കാഴ്ച നടത്തുകയെന്ന് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു. ശേഷം ഏഴുമണിയോടെ പ്രത്യേക വിമാനത്തിൽ അദ്ദേഹം ആന്ധ്രയിലേക്ക് തിരിക്കും. ടി ആർ എസ് ഉൾപ്പെടെബി ജെ പി വിരുദ്ധചേരിയിലുള്ള ഏത് പാർട്ടിയും തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം മഹാസഖ്യത്തിൽ ചേരുന്നതിനെ സ്വാഗതം ചെയ്യുന്നതായി വെള്ളിയാഴ്ച നായിഡു വ്യക്തമാക്കിയിരുന്നു. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ എന്നിവരുമായി നായിഡു വെള്ളിയാഴ്ച ചർച്ച നടത്തിയിരുന്നു. content highlights:chandrababu naidu meets rahul gandhi
from mathrubhumi.latestnews.rssfeed http://bit.ly/2Q9L3ex
via
IFTTT
No comments:
Post a Comment